സൈക്കിൾ ചവിട്ടി വോട്ട് നേടാൻ ജോ ജോസഫ്
text_fieldsകാക്കനാട്: സൈക്കിൾ ചവിട്ടി താരമാകുന്ന തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെയായിരുന്നു ശനിയാഴ്ച കണ്ടത്. ലോക ഹൈപ്പർ ഹൈപ്പര്‍ടെന്‍ഷന്‍ ബോധവത്കരണ വാരത്തോടനുബന്ധിച്ച് നടത്തിയ സൈക്ലത്തണിലായിരുന്നു സ്ഥാനാർഥി സൈക്കിളുമായി എത്തിയത്.
ഭാര്യ ഡോ. ദയാ പാസ്കലും ഒപ്പമുണ്ടായിരുന്നു. സൈക്ലിങ് ചര്യയാക്കിയിട്ടുള്ള ഡോ. ജോ ജോസഫ് ഇക്കുറി കലൂര്‍ സ്റ്റേഡിയം വരെയായിരുന്നു ബോധവത്കരണത്തിന്‍റെ ഭാഗമായി സൈക്കിൾ ചവിട്ടിയത്. സൈക്ലിങ്ങിന് ശേഷം വാഴക്കാലയിലെ നോയല്‍, എസ്.എഫ്.എസ്, എന്‍.ജെ.കെ. വിജയ് ഫ്ലാറ്റുകളിലും റെക്ക വില്ലാസിലുമെത്തി വോട്ട് തേടി. മാലിന്യ സംസ്‌കരണവും ശുദ്ധ ജലലഭ്യതയുമായിരുന്നു ഫ്ലാറ്റ് നിവാസികള്‍ മുന്നോട്ട് വെച്ച പ്രശ്‌നങ്ങള്‍.
കുടിവെള്ള ലഭ്യത ഉറപ്പാക്കുമെന്നും മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് ശാശ്വത പരിഹാരമൊരുക്കുമെന്നും സ്ഥാനാർഥി ഉറപ്പ് നല്‍കി. പടമുഗള്‍ ഇന്ദിര ജങ്ഷന്‍, ചളിക്കവട്ടം, പെരേപ്പറമ്പ്, മസ്ജിദ് റോഡ്, അറയ്ക്കല്‍ കോളനി, വെണ്ണല സര്‍വിസ് സഹകരണ ബാങ്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ വീടുകളിലെത്തി പിന്തുണ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.