ടൂറിസം ദിനത്തിലും സഞ്ചാരികളുടെ പറുദീസ അടഞ്ഞുതന്നെ
text_fieldsഫോർട്ട്കൊച്ചി: ഞായറാഴ്ച ലോക ടൂറിസം ദിനമായിരുന്നു. എന്നാൽ, കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫോർട്ട്കൊച്ചിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുതന്നെ. ഞായറാഴ്ച ആയതിനാൽ സഞ്ചാരികളുടെ പറുദീസയായി വിശേഷിപ്പിക്കുന്ന ഫോർട്ട്കൊച്ചി കടപ്പുറം കാണാൻ സമീപ ജില്ലകളിൽനിന്നും മറ്റും സഞ്ചാരികൾ എത്തി. എന്നാൽ, കടപ്പുറത്തേക്കുള്ള പ്രവേശന ഭാഗങ്ങൾ അടച്ചതിനാൽ നിരാശരായി മടങ്ങുകയായിരുന്നു.
ടൂറിസ്റ്റ് സീസൺ ആരംഭിച്ചിരിക്കെ സാധാരണ ഗതിയിൽ ആയിരക്കണക്കിന് സ്വദേശി വിദേശ സഞ്ചാരികൾ എത്തിയിരുന്ന മേഖലകൾ പലതും വിജനമാണ്. വഴിയോര കച്ചവടക്കാർ മുതൽ ആയിരങ്ങളുടെ ഉപജീവന മേഖലയാണ് ടൂറിസം. ഹോട്ടലുകളും ഹോം സ്റ്റേകളും കച്ചവട സ്ഥാപനങ്ങളും സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ പ്രതിസന്ധിയിലാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.