മെട്രോ രണ്ടാംഘട്ടത്തിനെതിരെ വ്യാപാരികളുടെ ധർണ
text_fieldsകൊച്ചി: മുന്നൊരുക്കമില്ലാതെ കാക്കനാട്ടേക്കുള്ള മെട്രോ റെയില്‍ രണ്ടാംഘട്ടം തുടങ്ങുന്നതിൽ വ്യാപാരികളുടെ പ്രതിഷേധം.
വാഴക്കാലയില്‍ സംഘടിപ്പിച്ച ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വര്‍ക്കിങ് പ്രസിഡൻറ് ടി.ബി. നാസര്‍ ഉദ്ഘാടനം ചെയ്തു. കാക്കനാട്ടേക്ക് തുതിയൂര്‍ വഴിയുള്ള സമാന്തര പാതയുടെ നിർമാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അതുവരെ സിവില്‍ ലൈന്‍ റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി നിര്‍ത്തിവെക്കണമെന്നും സി.ആര്. നീലകണ്ഠന് ആവശ്യപ്പെട്ടു.
പുനരധിവാസം ഉറപ്പാക്കാതെയുള്ള കടയൊഴിപ്പിക്കല്‍ അംഗീകരിക്കാനാവില്ലെന്ന് ടി.ബി. നാസര്‍ പറഞ്ഞു. കൊച്ചി മെട്രോ റെയില്‍ ആക്ഷന്‍ സമിതി സെക്രട്ടറി പ്രദീപ് രാമാനന്ദ്, തൃക്കാക്കര മേഖലയിലെ റെസിഡൻറ്സ് അസോസിയേഷന് അപ്പെക്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറും വാഴക്കാല മൂലേപ്പാടം റെസിഡൻറ്സ് അസോസിയേഷന് സെക്രട്ടറിയുമായ ടി.കെ. മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂനിറ്റ് സെക്രട്ടറി റാഫി ആലപ്പാട്ട്, കാക്കനാട് യൂനിറ്റ് പ്രസിഡൻറ് അസീസ് മൂലയില്‍, കൊച്ചി മെട്രോ റെയില്‍ ആക്ഷന്‍ സമിതി വൈസ് പ്രസിഡൻറ് ഷമീര്‍ കിത്തക്കേരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.