വാഹനങ്ങൾ തോന്നിയപോലെ; കുഴഞ്ഞുമറിഞ്ഞ് പുക്കാട്ടുപടി വൺവേ
text_fieldsആലുവ: പുക്കാട്ടുപടിയിൽ നടപ്പാക്കിയ വൺവേ സംവിധാനം അട്ടിമറിക്കപ്പെടുന്നു. ചെറുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തോന്നിയപോലെ ഓടുന്നതാണ് പ്രശ്നം. ശാസ്ത്രീയമായി നടപ്പാക്കിയ വൺവേ സംവിധാനം പൂക്കാട്ടുപടി കവലക്ക് വളരെ ഫലപ്രദമായിരുന്നു. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ഇതുമൂലം സാധിച്ചിരുന്നു.
എതിരെ വണ്ടി വരില്ല എന്ന ധാരണയിൽ വരുന്ന വണ്ടികളുടെ മുന്നിലേക്കാണ് ഇരുചക്ര വാഹനങ്ങൾ വന്നു ചാടുന്നത്. അതിന് പുറമെ ഓട്ടോകളും സ്വകാര്യ കാറുകളും അപ്രതീക്ഷിതമായി എതിർദിശയിൽ കടന്നുവരുകയാണ്. ഭാഗ്യം കൊണ്ടാണ് അപകടങ്ങൾ ഒഴിയുന്നത്. സ്ഥിരമായി യാത്രചെയ്യുന്ന ചിലർ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പലപ്രാവശ്യം എടത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങളുടെ ചിത്രം സഹിതം പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആലുവ റൂറൽ എസ്.പി ഓഫിസിൽ അറിയിച്ചിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. സ്ഥിരമായി കവലയിൽ കാവൽ നിൽക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹോം ഗാർഡുകളെ നിയമിക്കുകയാണ് വേണ്ടതെന്നും പൊലീസ് പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.