മൂവാറ്റുപുഴ ടൗൺ ഗതാഗതക്കുരുക്കിൽ
text_fieldsമൂവാറ്റുപുഴ: എം.സി റോഡടക്കം മൂന്നു സംസ്ഥാന പാതകളും കൊച്ചി-ധനുഷ്കോടി ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴ ടൗണിലുണ്ടായ ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു. ശനിയാഴ്ച രാവിലെ 10 മുതലാണ് കുരുക്കുണ്ടായത്.
ദേശീയപാത എം.സി റോഡുമായി സന്ധിക്കുന്ന വെള്ളൂർക്കുന്നം ജങ്ഷനിലെ സിഗ്നൽ വീണ്ടും തകരാറിലായതും കുരുക്ക് വർധിക്കാനിടയാക്കി. കോവിഡ് രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണം വരുന്നെന്ന പ്രചാരണം നടന്നതോടെ സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടാൻ ആളുകൾ കൂടുതൽ റോഡിൽ ഇറങ്ങിയതും കുരുക്ക് രൂക്ഷമാകാൻ കാരണമായി.
അനധികൃത പാർക്കിങ് സ്ഥിതി രൂക്ഷമാക്കി. രാവിലെ മുതൽ കാറുകളുടെ നീണ്ടനിര തന്നെ റോഡിലുണ്ടായി. പ്രധാന റോഡുകൾക്ക് പുറമെ ചെറുറോഡുകളിലും വാഹനങ്ങൾ നിറഞ്ഞു. ജനം വലഞ്ഞിട്ടും പൊലീസ് സേവനം ലഭ്യമായില്ലെന്ന് പരാതിയുണ്ട്. സ്ഥിരം ഗതാഗതക്കുരുക്കുണ്ടാകുന്ന കാവുങ്കര മേഖലയിലടക്കം ട്രാഫിക് പൊലീസ് എത്തിയില്ല. കീച്ചേരിപ്പടി, വൺവേ ജങ്ഷനുകളിൽ ട്രാഫിക് പൊലീസുകാർ ഗതാഗത നിയന്ത്രണത്തിന് ഉണ്ടാകുമായിരുന്നു.
എന്നാൽ, ശനിയാഴ്ച ഇവിടെയും പൊലീസ് ഉണ്ടായിരുന്നില്ല. വെള്ളൂർക്കുന്നം കവലയിലെ സിഗ്നൽ ലൈറ്റുകൾ ആറു മാസത്തിനിടെ എട്ടാമത്തെ തവണയാണ് തകരാറിലാകുന്നത്.
കെൽട്രോൺ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ അവർ തന്നെ എത്തിയാണ് അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രവർത്തനസജ്ജമാക്കുന്നത്. എന്നാൽ, ലൈറ്റുകൾ തകരാറിലായത് അറിയിച്ചാൽ ആഴ്ചകൾ കഴിഞ്ഞാണ് ഇവർ എത്തുന്നത്.
കുറച്ചുനാൾ നല്ല രീതിയിൽ പ്രവർത്തിക്കുമെങ്കിലും താമസിയാതെ വീണ്ടും തകരാറിലാകും. ഒരാഴ്ച മുമ്പാണ് ഒടുവിൽ സിഗ്നൽ തകരാറിലായത്.
മൂവാറ്റുപുഴയിലെ ട്രാഫിക് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ
മൂവാറ്റുപുഴ: വിരമിച്ച എസ്.ഐക്ക് പകരം ആളെത്താത്തതിനാൽ ട്രാഫിക് സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലായി. രണ്ടു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ എസ്.ഐ അടക്കം 25 പൊലീസുകാരാണുള്ളത്. 30 പേർ വേണ്ട സ്റ്റേഷനിൽ നിലവിൽ 25 പേർ മാത്രമാണുള്ളത്.
ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ മൂവാറ്റുപുഴയിൽ ജില്ല ആസ്ഥാനമായ എറണാകുളം വിട്ട് ആദ്യം ട്രാഫിക് സ്റ്റേഷൻ അനുവദിച്ച നഗരങ്ങളിലൊന്നാണ്. ഗതാഗത പ്രശ്നങ്ങളും അപകടങ്ങളും നിത്യേനയെന്നോണം നടക്കുന്ന മൂവാറ്റുപുഴയിൽ സ്റ്റേഷൻ പ്രവർത്തനം കാര്യക്ഷമമല്ലാതായിട്ട് നാളുകളായി. ആവശ്യത്തിന് പൊലീസുകാരുെണ്ടങ്കിലും റോഡിലെങ്ങും കാണാറില്ല. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും രൂക്ഷമായ നഗരത്തിൽ ട്രാഫിക് സംവിധാനം ആകെ കുത്തഴിഞ്ഞ നിലയിലാണ്.
ഹെൽമറ്റ് പിടിത്തമല്ലാതെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടി ഒന്നുമിെല്ലന്ന പരാതിയും രൂക്ഷമാണ്. ശനിയാഴ്ച നഗരത്തിലുണ്ടായ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാനടക്കം പൊലീസ് സേവനം ലഭ്യമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.