കടപ്പുറത്ത് കയാക്കിങ് പരിശീലനം നേടി ഭിന്നശേഷികുട്ടികൾ
text_fieldsമട്ടാഞ്ചേരി: ഭിന്നശേഷിക്കാരെയും കയാക്കിങ് എന്ന കായിക ഇനത്തിെൻറ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം കയാക്കിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫോർട്ട്കൊച്ചി സൗത്ത് മൂലങ്കുഴി ബീച്ചിൽ നടന്ന പരിപാടിയിൽ 25 കുട്ടികൾ പങ്കെടുത്തു. ആദ്യം കടലിൽ ഇറങ്ങാൻ കുട്ടികൾ ഭയന്നെങ്കിലും സംഘാടകർ ധൈര്യം പകർന്നുനൽകിയതോടെ ഇവർ കയാക്കിങ്ങിന് തയാറായി.
ഈ മാസം 24 ന് കണ്ണൂരിൽ നടക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായാണ് രാവിലെ ഏഴുമുതൽ 10 വരെ കയാക്കിങ് സംഘടിപ്പിച്ചത്. കൊച്ചി താലൂക്ക് സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെയും ഇന്‍റർ ഡൈവ് അക്കാദമിയുടെയും സഹകരണത്തോടെ നടന്ന കയാക്കിങ്ങിൽ എല്ലാവിധ സുരക്ഷാസൗകര്യങ്ങളും ഒരുക്കിയിരുന്നു. രക്ഷാ സ്‌പെഷൽ സ്കൂളിലെ ഏഴ് വയസ്സിനുമുകളിലുള്ള 25 ഭിന്നശേഷി കുട്ടികളാണ് എത്തിയത്. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു.
നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീബ ലാൽ, അസിസ്റ്റന്‍റ് കലക്ടർ സച്ചിൻ, കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇന്റർ ഡൈവ് അക്കാദമി ചെയർമാൻ വിൽഫ്രഡ് മാനുവൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.