അങ്കത്തട്ടിലേക്ക് ട്രാൻസ്ജെൻഡർമാരും
text_fieldsകൊച്ചി: മുന്നണികൾ സ്ഥാനാർഥികളായി പരിഗണിച്ചില്ലെങ്കിലും സ്വതന്ത്രരായി നിൽക്കാൻ ആരുടെയും തണൽ വേണ്ടല്ലോ എന്ന നിലപാടുമായി തദ്ദേശ തെരഞ്ഞെടുപ്പിെൻറ ചൂടൻ അങ്കത്തട്ടിലേക്കിറങ്ങി ട്രാൻസ്ജെൻഡർ സ്ഥാനാർഥികളും.
കൊച്ചി, കണ്ണൂർ കോർപറേഷനുകളിലെ ഡിവിഷനുകളിലാണ് ഓരോ ട്രാൻസ്ജെൻഡർമാർ സ്വതന്ത്രരായി മത്സരിക്കുന്നത്. കൊച്ചി കോർപറേഷനിലെ 26ാം ഡിവിഷനായ ഫോർട്ട്കൊച്ചി നസ്റത്തിൽ മത്സരിക്കുന്നത് ഷെറിൻ ആൻറണി എന്ന ട്രാൻസ് യുവതിയാണ്. കെ. സ്നേഹ എന്ന ട്രാൻസ്ജെൻഡർ കണ്ണൂരിൽ 36ാം ഡിവിഷനായ കീഴുന്നയിൽ സ്ഥാനാർഥികളുടെ കൂട്ടത്തിലുണ്ട്.
സി.പി.എമ്മിനുകീഴിൽ ട്രാൻസ് വ്യക്തികളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് ട്രാൻസ്ജെൻഡേഴ്സ് ഫെഡറേഷൻ ഓഫ് കേരള (ഡി.ടി.എഫ്.കെ) സംസ്ഥാന പ്രസിഡൻറുകൂടിയാണ് ഷെറിൻ ആൻറണി. ആദ്യം പാർട്ടി സീറ്റ് വാഗ്ദാനം നൽകിയിരുന്നെങ്കിലും പിന്നീട് പിന്മാറിയെന്ന് അവർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ മത്സര രംഗത്തേക്ക് എത്തുമെന്നാണ് ട്രാൻസ്ജെൻഡേഴ്സിെൻറ പ്രതീക്ഷ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ആദ്യ ഇൻറർസെക്സ് സ്ഥാനാർഥിയായി എറണാകുളം ജില്ലയിലെ ചിഞ്ചു അശ്വതി മത്സരിച്ചിരുന്നു.
അവർ ഇന്നും 'മൂന്നാം ലിംഗം
കൊച്ചി: തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ ട്രാൻസ്ജെൻഡേഴ്സ് ഉൾെപ്പടെയുള്ള എൽ.ജി.ബി.ടി.ക്യു വിഭാഗക്കാർ ഇന്നും മൂന്നാംലിംഗംതന്നെ. മൂന്നാംലിഗം, ഭിന്നലിംഗം എന്നിവ ഒഴിവാക്കി ട്രാൻസ്ജെൻഡേഴ്സ് എന്ന് മാത്രമേ ഇവരെ ഔദ്യോഗികരേഖകളിൽ വിശേഷിപ്പിക്കാവൂ എന്ന സർക്കാർ ഉത്തരവിരിക്കെയാണിത്.
സംസ്ഥാന സാമൂഹിക നീതിവകുപ്പ് കഴിഞ്ഞവർഷം ജൂണിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാൽ, കാലങ്ങളായി ചീഫ് ഇലക്ടറൽ ഓഫിസറുടെ വെബ്സൈറ്റിൽ ഇവരെ തേർഡ് ജെൻഡർ എന്നാണ് വിശേഷിപ്പിക്കുന്നത്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.