തൃക്കാക്കര നഗരസഭ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് വൻ ക്രമക്കേട്
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകൾ.
1978-’79 മുതലുള്ള ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ നാളിതുവരെ തീർപ്പാക്കാതെ കിടക്കുന്നതായും 2023-’24 സാമ്പത്തിക വർഷത്തിൽ 35 ലക്ഷം രൂപ മുടക്കി നഗരസഭ കായംകുളം ഗെറ്റ് വേ സൊലൂഷനിൽ നിന്ന് വാങ്ങിയ പോർട്ടബിൾ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചെങ്കിലും സ്പിൻ ഓവറായി അംഗീകരിക്കാതെയാണ് തുക വിനിയോഗിച്ചതെന്നും ഓഡിറ്റിങിൽ കണ്ടെത്തിയിരിക്കുന്നു.
ഡാറ്റ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയ ഭൂമിയിൽ തൃക്കാക്കര നഗരസഭ ഫ്ലാറ്റ് പണിയാൻ പെർമിറ്റ് നൽകിയതായി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പൂർവ റിയാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, മെൽമോണ്ട് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കാണ് നഗരസഭ രണ്ടാം വാർഡിൽ ബി.എം നഗറിൽ കെട്ടിട നിർമാണത്തിന് പെർമിറ്റ് നൽകിയത്.
തണ്ണീർത്തട സംരക്ഷണ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമല്ലാതെ യാതൊരു നിർമാണ അനുമതിയോ പെർമിറ്റോ, എൻ.ഒ.സിയോ അനുവദിക്കാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 14ാം വകുപ്പ് ലംഘിച്ചാണ് പെർമിറ്റ് നൽകിയതെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി.
കൂടാതെ വിവിധ മരാമത്ത് പ്രവൃത്തികളുടെ കാലാവധി ദീർഘിപ്പിച്ച് നൽകിയതിന് പിഴ ഈടാക്കിയിട്ടില്ലന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.