പോളിങ് ദിവസം മർദനമേറ്റയാൾക്ക് ട്വൻറി20 ഒരുലക്ഷം നല്കി
text_fieldsകിഴക്കമ്പലം: ട്വൻറി20 അധികാരം നിലനിർത്തിയ കിഴക്കമ്പലം പഞ്ചായത്തിൽ വോട്ടെടുപ്പിനിടെ മർദനമേറ്റയാൾക്ക് ഒരുലക്ഷം രൂപ ൈകമാറി. കുമ്മനോട് വാര്‍ഡിലെ ഒന്നാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിൻറുവിനും ഭാര്യക്കുമാണ് മറ്റു പാർട്ടി പ്രവർത്തകരിൽനിന്ന് മർദനമേറ്റത്.
ഇതേതുടർന്ന് ഇവർ വോട്ട് ചെയ്യാന്‍ കഴിയാതെ തിരിച്ചുപോയിരുന്നു. പിന്നീട് പൊലീസ് സംരക്ഷണത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. മർദനവും ഭീഷണിയും വകവെക്കാതെ വോട്ട് ചെയ്യാൻ തയാറായതിനാണ് വിജയാഹ്ലാദ പ്രകടനത്തോടനുബന്ധിച്ച് ട്വൻറി20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് ഒരുലക്ഷം രൂപയുടെ ചെക്ക് പ്രിൻറുവിനും ഭാര്യക്കും നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് 50 പേര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുക്കുകയും 16 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവത്തില്‍ ജില്ല കലക്ടറോട് തെരെഞ്ഞടുപ്പ് കമീഷന് വിശദീകരണം തേടിയിരുന്നു. വയനാട് സ്വദേശികളായ ഇവര്‍ 14 വര്‍ഷമായി കിഴക്കമ്പലത്ത് വാടകക്ക് താമസിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.