കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു
text_fieldsആലുവ: കാപ്പ ഉത്തരവ് ലംഘിച്ച രണ്ട് കുറ്റവാളികളെ ജയിലിലടച്ചു. കൂവപ്പടി ഐമുറി മൈലാച്ചാൽ ഭാഗത്ത് ചോരനാട്ടുകുടി വീട്ടിൽ ബിജു (40), പെരുമ്പാവൂർ കാഞ്ഞിരക്കാട് കീടേത്തുംകുടി വീട്ടിൽ ബഷീർ (തവള ബഷീർ -52) എന്നിവരെയാണ് കാപ്പ ഉത്തരവ് ലംഘിച്ചതിന് കേസെടുത്ത് ജയിലിൽ അടച്ചത്.
ആറുമാസത്തേക്ക് ആഴ്ചയിൽ ഒരുദിവസം പെരുമ്പാവൂർ എ.എസ്.പി ഓഫിസിൽ ഹാജരായി ഒപ്പിടുന്നതിന് എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരവ് ലംഘിച്ച് ഇവർ ഒപ്പിടാൻ ഹാജരാകാത്തതിനെത്തുടർന്നാണ് മൂന്നു വർഷം വരെ ശിക്ഷ കിട്ടാവുന്ന കാപ്പ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത് ജയിലിൽ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.