വിജയന് കരൾ നൽകാൻ ഭാര്യയുണ്ട്; പക്ഷേ സുമനസ്സുകളുടെ കനിവ് വേണം
text_fieldsവിജയൻ
കോലഞ്ചേരി: വിജയന് കരൾ പകുത്ത് നൽകാൻ നല്ല പാതിയുണ്ട്. പക്ഷേ സുമനസ്സുകളുടെ കനിവ് വേണം. ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് നെടുംപരുത്തയിൽ വിജയനാണ് കരൾ മാറ്റിവക്കാൻ സുമനസ്സുകളുടെ കനിവിനായി കാത്തിരിക്കുന്നത്. ഒരു വർഷത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവക്കലാണ് ഡോക്ടർമാർ നിർദേശിച്ച പ്രതിവിധി.
ഭാര്യ ജിനി കരൾ നൽകാൻ തയാറായി പരിശോധനകളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ സാമ്പത്തിക പരാധീനത ഈ നിർധനകുടുംബത്തിന് ഭീഷണിയാകുകയാണ്. ആകെ അഞ്ച് സെന്റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്.
കരൾ മാറ്റി വെക്കാൻ മുപ്പത് ലക്ഷം രൂപ ചെലവുവരുമെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കുടുംബം. ഇതിനായി ഭാര്യ ജിനിയുടെ പേരിൽ യൂനിയൻ ബാങ്ക് കടയിരുപ്പ് ശാഖയിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
തങ്ങൾക്ക് കൈതാങ്ങായി സുമനസ്സുകളുടെ സഹായമെത്തുമെന്ന കാത്തിരിപ്പിലാണ് ഈ കുടുംബം. അക്കൗണ്ട് വിശദാംശങ്ങൾ: ജിനി പി.കെ, നെടുംപരുത്തയിൽ വീട്, UNION BANK, KADAYIRUPPU, A/c Number-338502010082445, IFSC-UBIN0533858, Google Pay No: +919539102315

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.