മാൾട്ടയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്
text_fieldsകൊച്ചി: മാൾട്ടയിലേക്ക് വിസ നൽകാമെന്ന് ഉറപ്പുനൽകി പണം തട്ടിയെന്ന് പരാതി. മാൾട്ടയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി പണം വാങ്ങി പറ്റിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്ന് ചതിയിൽെപട്ട പിറവം സ്വദേശി അക്ഷയ് രവീന്ദ്രനും വിപിൻ വേണുഗോപാലും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ല അസി. പൊലീസ് കമീഷണർക്ക് ഇതുസംബന്ധിച്ച് പരാതിയും നൽകി.എറണാകുളത്തെ സ്കൈ ലിങ്ക് ഇൻറർനാഷനൽ ഓവർസിസ് മാൻപവർ കൺസൾട്ടൻസി എന്ന സ്ഥാപനത്തിെൻറ േപരിലാണ് തട്ടിപ്പ് നടത്തിയത്. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വിളിച്ചുവരുത്തി മാൾട്ടയിലേക്കുള്ള വിസ നൽകുന്നത് 4,40,000 ചെലവാകുമെന്ന് മാനേജിങ് ഡയറക്ടർ ബൈജു, ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ, പി.ആർ.ഒ ബിനിൽ എന്നിവർ പറഞ്ഞു.
തുടർന്ന് അവർ ആവശ്യപ്പെട്ടതനുസരിച്ച് അക്ഷയ് രവീന്ദ്രൻ 2019 സെപ്റ്റംബർ 10ന് 30,000 രൂപ നൽകി. പിന്നീട് 80,000 രൂപയും 2021 ഫെബ്രുവരി 21ന് ഒരുലക്ഷവും നൽകി. മെഡിക്കൽ ചെക്കപ്പ്, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫക്കറ്റുകളും വാങ്ങി. തുടർന്ന് വിസ ലഭിക്കാതായപ്പോഴാണ് സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ചത്. അതോടെയാണ് ഇങ്ങനെയൊരു കമ്പനിതന്നെ നിലവിലില്ലെന്ന് വ്യക്തമാകുന്നത്. 52 പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും അക്ഷയ് രവീന്ദ്രൻ പറഞ്ഞു. അഡ്വ. സി.ഐ. വർഗീസും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.