മാലിന്യനീക്കം: കായലിൽ നിൽപ് സമരം നടത്തി
text_fieldsനെട്ടൂർ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ കായലിൽ പതിച്ച കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുക, വീടുകൾക്ക് കേടുപാട് സംഭവിച്ച പരിസരവാസികൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ഫ്ലാറ്റ് പൊളിക്കൽ അഴിമതിയും ഫ്ലാറ്റ് നിർമാണ അനുമതിയിലെ അഴിമതിയും അന്വേഷിക്കുക, മരട് നഗരസഭയിൽ മുഴുസമയ സെക്രട്ടറിയെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി മരട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നെട്ടൂർ കായലിൽ നിൽപ് സമരം നടത്തി.
സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് ആൻറണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. ബാബു, മരട് നഗരസഭ അധ്യക്ഷ മോളി ജയിംസ്, ടി.പി. ആൻറണി, ആൻറണി കളരിക്കൽ, സി.പി. ഷാജികുമാർ, ജീൻസൺ പീറ്റർ, പി.ജെ. ജോൺസൻ, സുനില സിബി, പി.പി. സന്തോഷ്, ടി.സി. അനിൽലാൽ, ജോളി പൗവത്തിൽ, ടി.എച്ച്. നദീറ, ദേവൂസ് ആൻറണി, ചന്ദ്രകലാധരൻ, നജീബ് താമരക്കുളം എന്നിവർ സംസാരിച്ചു. സമരത്തിനു തൊട്ടുപിന്നാലെ മാലിന്യം നീക്കാൻ ശ്രമം തുടങ്ങി. നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റ് പൊളി കരാറെടുത്ത വിജയ സ്റ്റീൽ കമ്പനിയുടെ നേതൃത്വത്തിലാണ് നടപടികൾ. കായലിലേക്ക് റാംപ് കെട്ടി െജറ്റ് മെഷീൻ ഉപയോഗിച്ച് ചളി മൂടിയ മാലിന്യം പുറത്തെടുത്ത് നീക്കം ചെയ്യാനാണ് പദ്ധതിയെന്ന് കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.