Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2020 10:28 AM IST Updated On
date_range 8 Sept 2020 10:28 AM ISTട്വൻറി-20 കോര്‍പറേറ്റ് കുടിലബുദ്ധിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
text_fieldsbookmark_border
കിഴക്കമ്പലം: ജനാധിപത്യത്തിന് വില പറയുന്ന കോര്‍പറേറ്റ് കുടിലബുദ്ധിയാണ് ട്വൻറി-20യെന്ന് വെല്‍ഫെയര്‍ പാർട്ടി.
'ആശ്രിതരായ പൗരന്മാരല്ല, നാം അന്തസ്സുള്ള പൗരന്മാർ' തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളിലുടെ പാർട്ടി കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി കാമ്പയിന് തുടക്കം കുറിച്ചു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ടി.പി. യൂസഫലി പ്രമേയം വിശദീകരിച്ചു. സി.എസ്.ആര്‍ ഫണ്ട് ട്വൻറി-20യുടെ ഔദാര്യമല്ല അത് ജനങ്ങളുടെ അവകാശമാണ്.
ഒരു പ്രദേശത്തെ ജീവനും കുടിവെള്ളവും മണ്ണും മലിനമാക്കുന്നതിന് നിയമപ്രകാരം നല്‍കുന്ന പ്രായശ്ചിത്തമാണ് സി.എസ്.ആര്‍ ഫണ്ട്. അതിന് പകരം വോട്ട് ചോദിക്കുകയാണ് ട്വൻറി-20യെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story