പൗരത്വ സമര കേസുകൾ പിൻവലിക്കുന്നത് നാല് വോട്ടിന് വേണ്ടി - ടി. സിദ്ദിക് എം.എൽ.എ
text_fieldsചൂർണിക്കര: പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവർക്കെതിരെയുള്ള കേസ്സുകൾ നാല് വർഷത്തിന് ശേഷം പിൻവലിക്കുമെന്ന് പറയുന്നത് നാല് വോട്ടിന് വേണ്ടി മാത്രമാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദിക് എം.എൽ.എ പറഞ്ഞു. ചൂർണ്ണിക്കര മണ്ഡലം യു.ഡി.എഫ് തെരെഞ്ഞടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് സി.പി. നാസർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ബെന്നി ബഹന്നാൻ, ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദത്ത് എം.എൽ.എ, എം.ഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, ബാബു പുത്തനങ്ങാടി, ലത്തീഫ് പുഴിത്തറ, വി.പി.ജോർജ്, എൻ.കെ.ലത്തീഫ്, പി.എ. മുജീബ്, പി.ബി. സുനീർ,കെ.കെ. ജമാൽ, അക്സർ മുട്ടം, ജീസൻ ജോർജ്, ആൻ്റണി മാഞ്ഞൂരാൻ, പ്രിൻസ് വെള്ളറയ്ക്കൽ, ജി .വിജയൻ, രാജി സന്തോഷ്, രാജു കുബ്ലാൻ, മുഹമ്മദ് ഷെഫീക്, ജി. മാധവൻകുട്ടി, വില്യം ആലത്തറ, ടി.ഐ. മുഹമ്മദ്, നസീർ ചൂർണ്ണിക്കര, പി.ആർ. നിർമ്മൽകുമാർ എന്നിവർ സംസാരച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.