വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ പിടിയിൽ
text_fieldsകൊച്ചി: ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കാൻ വന്ന 76 വയസ്സുള്ള തൃക്കാക്കര സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിനി പിടിയിൽ. സേലം വെള്ളൂർകരയിൽ രാജുവിെൻറ ഭാര്യ ദേവിയാണ് (38) പിടിയിലായത്. തിങ്കളാഴ്ചയാണ് രണ്ടര പവെൻറ മാല മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവം രണ്ടുചെറുപ്പക്കാർ കണ്ടതോടെ കടന്നുകളഞ്ഞു.
ചെറുപ്പക്കാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ ആശുപത്രി പരിസരത്തുനിന്നുതന്നെയാണ് പിടികൂടിയത്. സെൻട്രൽ ഇൻസ്പെക്ടർ വിജയശങ്കറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വിബിൻ കുമാർ, തോമസ് പള്ളൻ, ജി. വിദ്യ, എസ്.സി.പി.ഒ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.