മാലിന്യസംസ്കരണം: നയിക്കേണ്ടത് ജനപ്രതിനിധികൾ –ഡോ. തോമസ് ഐസക്
text_fieldsകൊച്ചി: എല്ലാ ജനപ്രതിനിധികളും സ്വന്തം ഡിവിഷനുകളില്‍ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളെ മുന്നില്‍നിന്ന് നയിക്കണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. മാലിന്യ സംസ്കരണത്തിനും നഗര ശുചീകരണത്തിനുമായുള്ള കൊച്ചി നഗരസഭയുടെ ഹീൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ലളിതമായ എയ്റോബിക് കമ്പോസ്റ്റിങ് സംവിധാനവും കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തണം. ബയോബിന്നുകള്‍ ഉപയോഗപ്പെടുത്തണം. സ്കൂള്‍തലം മുതല്‍ തന്നെ വരും തലമുറയെക്കൂടി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടന പ്രതിനിധികൾ, കോർപറേഷൻ കൗൺസിലർമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രദീപ് യുവറാണി, വികാസ് അഗര്‍വാള്‍, ജി. കാര്ത്തികേയന്, അസീസ്, ജിമ്മി ചാക്യാത്ത്, സുല്‍ഫിക്കര്‍, എസ്. രാജ്മോഹന്‍ നായര്‍, രൂപേഷ് രാജഗോപാല്‍, ഡോ. മരിയ വര്‍ഗീസ്, സയ്്ലേഷ് പ്രബു, കെ.എം. മുഹമ്മദ് സഗീര്‍, ആര്‍ക്കിടെക്ട് ജോസഫ് ചാണ്ടി, അനറ്റ് ബിന്‍സി എഡ്വിന്, ഏലൂര്‍ ഗോപിനാഥ്, പ്രഫ. നിര്‍മല, കെ.വി. മനോജ്, ജോളി വര്‍ഗീസ്, രംഗദാസപ്രഭു എന്നിവര്‍ അഭിപ്രായങ്ങള്‍ പങ്കുെവച്ചു. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സ്ഥിരം സമിതി ചെയര്മാന് ടി.കെ. അഷറഫ് സ്വാഗതവും നഗരസഭ സെക്രട്ടറി എ.എ. നൈസാം നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, നഗരസഭ സ്ഥിരം സമിതി ചെയര്മാൻമാരായ പി.ആര്. റെനീഷ്, ഷീബലാല്‍, എം.എച്ച്.എം. അഷറഫ്, പ്രിയ പ്രശാന്ത്, വി.എ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.