ഗിന്നസിൽ കയറാൻ ലോകത്തിലെ ഏറ്റവും വലിയ അത്തർ കുപ്പിയും ചന്ദനത്തിരിയും
text_fieldsമട്ടാഞ്ചേരി: സുഗന്ധവ്യജ്ഞനങ്ങളുടെ കേന്ദ്രമായ മട്ടാഞ്ചേരി സുഗന്ധദ്രവ്യങ്ങളുടെ കൂടെ ഹബ്ബായി മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ ചന്ദനത്തിരി, ഏറ്റവു വലിയ അത്തർ കുപ്പി എന്നിവ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാൻ ഇവിടെ തയാറാക്കിയിരിക്കയാണ്. പൈതൃക ടൂറിസം കേന്ദ്രമായ മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ ഐ.ആർ.എസ് പെർഫ്യൂം എന്ന സ്ഥാപനത്തിലാണ് കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് വിസ്മയം തീർത്ത് ഇവ രണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്.
കൈ കൊണ്ട് നിർമിച്ച 412 കിലോ ഭാരമുള്ള ചന്ദനത്തിരിക്ക് 69 അടിയാണ് നീളം. ചന്ദനപ്പൊടി, ചന്ദനത്തൈലം തുടങ്ങി പ്രകൃതി ദത്തമായ ഉൽപ്പന്നങ്ങളാൽ രണ്ടു മാസം കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. കത്തിത്തീരാൻ ഒരു മാസമെടുക്കും. ലോകത്തിലെ ഏറ്റവും വലിയ അത്തർ കുപ്പിയാണ് മറ്റൊന്ന്.
10 അടി ഉയരമുള്ള കുപ്പിയിൽ 3600 ലിറ്റർ അത്തറാണ് നിറച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ സീലിംഗിൽ ഒരു ലിറ്റർ അത്തർ നിറക്കാവുന്ന 9780 കുപ്പികൾ അലങ്കാരമായി തൂക്കിയിട്ടിരിക്കുകയാണ്. അതിനു താഴെയാണ് കെട്ടുകളാക്കി 4000 കിലോ ചന്ദനത്തിരികളും തൂക്കി പ്രദർശിപ്പിച്ചിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് ഇത് കാണാനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.