അനീസിെൻറ എഴുത്തിലുണ്ട്, ചില 'മാസ്' അനുഭവങ്ങൾ
text_fieldsകൊച്ചി: എറണാകുളം നോർത്തിലെ മാസ് കോംപ്ലക്സ് പൂർണമായി ഇല്ലാതാകുേമ്പാഴും വരികളിലൂടെ എന്നെന്നും ആ ചുറ്റുപാടുകളെ വരച്ചുകാട്ടുന്നുണ്ട് ഇന്തോ_ ആംഗ്ലിയൻ എഴുത്തുകാരൻ അനീസ് സലീം. 2005 കാലത്ത് എറണാകുളത്ത് എഴുത്തും ജോലിയുമായി എത്തിയപ്പോൾ മുതൽ മാസ് ഹോട്ടലിന് മുകളിലെ ചെറുമുറിയിലായിരുന്നു അനീസ്.
വർഷങ്ങൾക്കുശേഷം കുടുംബമൊക്കെയായ ശേഷമാണ് സ്വന്തം താമസയിടം കണ്ടെത്തി മാസിൽനിന്ന് മാറുന്നത്. എങ്കിലും മനസ്സിലെ മാസ് തെൻറ നോവലുകളിലും അദ്ദേഹം പകർന്നുവെച്ചു.
''മാസ് ഹോട്ടലിെൻറ ഏറ്റവും മുകളിൽ ടെറസിൽ രണ്ട് മുറികളിൽ ഒന്നായിരുന്നു എേൻറത്. അവിടെയിരുന്നാണ് എഴുത്തെല്ലാം. തൊട്ടടുത്തുള്ളത് സി.എം.പിയുടെ ഓഫിസായിരുെന്നന്നാണ് ഓർമ. അന്ന് അവിടുത്തെ റൂംബോയിമാരും മാനേജറുമൊക്കെ ഹോട്ടലിനൊപ്പം തന്നെ പ്രായമേറിയവരായിരുന്നു.
ഫർണിച്ചർപോലും. മതിലൊക്കെ പായൽ പിടിച്ച നിലയിലും. ദിവസ വാടകക്കല്ല, ഏതാണ്ട് സ്ഥിരതാമസത്തിനായാണ് എനിക്ക് മുറി തന്നിരുന്നത്'' -അനീസിെൻറ വാക്കുകൾ.
''ആദ്യ നോവലുകളായ വിക്സ് മാംഗോ ട്രീയും ൈബ്ലൻഡ് ലേഡീഡ് ഡിസെൻഡൻസും ഒക്കെ എഡിറ്റ് ചെയ്തത് മാസിൽ വെച്ചാണ്. അവസാനം എഴുതിയ 'സ്മോൾ ടൗൺ സീ' എന്ന നോവലിൽ മാസ് ഹോട്ടൽ പൊളിക്കുന്നത് പരാമർശിച്ചിട്ടുണ്ട്. മാസ് എന്നത് തിരിച്ചിട്ട് സാംസ് എന്നാണ് നോവലിൽ പേരിട്ടത്. 2022 നവംബറിൽ ഇറങ്ങുന്ന 'ബെൽ ബോയി' എന്ന് പേരിട്ട നോവലിൽ വിവരിക്കുന്ന ലോഡ്ജിെൻറ രൂപഭാവങ്ങളും കണ്ടെത്തിയത് മാസ് ഹോട്ടലിൽനിന്നുതന്നെ. ആ ലോബിയും ലിഫ്റ്റും ഒക്കെ അതേപോലെ ആവിഷ്കരിച്ചിട്ടുണ്ട്'' -അദ്ദേഹം പറയുന്നു.
പാരഡി കാസറ്റുകൾ ജനപ്രിയമായിരുന്ന നാളുകളിൽ കലാഭവൻ മണിയും നാദിർഷയുമൊക്കെ അവിടെ എഴുത്തും പാട്ടുമായി ഉണ്ടായിരുന്നത് അനീസിെൻറ ഓർമകളിലുണ്ട്. സിനിമക്ക് എഴുതാനായും ഒട്ടേറെപ്പേരെ അവിടെ കണ്ടിരുന്നു. ''എെൻറ എഴുത്തിൽ പ്രതിഫലിച്ച ഹോട്ടലും പരിസരവുമാണ് മാസ്.
അന്നത്തെ നോർത്ത് ഇന്ന് മാറി, പാലം പുതിയത് വന്നു. കടകൾ ഒക്കെ മാറി. എങ്കിലും മനസസ്സിൽ മാസും പരിസരവും എപ്പോഴുമുണ്ട്'' -അനീസ് വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.