വീട്ടില്‍ കഞ്ചാവുചെടി വളര്‍ത്തിയ യുവാവ് പിടിയില്‍
text_fieldsആലപ്പുഴ: വീട്ടിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. കലവൂർ ലെപ്രസിക്ക് സമീപം നമ്പുകുളങ്ങരവെളി ദീപുമോനാണ് (34) ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെയും മണ്ണഞ്ചേരി പൊലീസിന്റെയും പിടിയിലായത്. ഒരു മീറ്റർ നീളമുള്ള ചെടിയാണ് ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. ഇത് കൂടാതെ 1000 പാക്കറ്റ് ഹാൻസും അഞ്ച് കിലോ ചന്ദനത്തടിയും ഇവിടെനിന്ന് പിടികൂടി. മാസങ്ങളായി ഇയാൾ മദ്യത്തിന്റെയും ലഹരി പദാർഥങ്ങളുടെയും വിൽപന നടത്തിവരുകയായിരുന്നു.
ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ മോഹിത്, എസ്.ഐ ബിജു എന്നിവരുമാണ് പരിശോധനയിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.