ലോക്ഡൗണിൽ വെട്ടിക്കുറച്ച ശമ്പളം നൽകാൻ നിർദേശിക്കുമെന്ന് യുവജന കമീഷൻ
text_fieldsകൊച്ചി: ലോക് ഡൗൺ സമയത്ത് വെട്ടിക്കുറച്ച സ്വാശ്രയ കോളജ് അധ്യാപകരുടെ ശമ്പളം നൽകാൻ നിർദേശം നൽകുമെന്ന് യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം. വിദ്യാർഥികളുടെ ഫീസിൽ ഇളവ് നൽകിയിട്ടില്ലാത്തതിനാൽ ലോക്ഡൗൺ സമയത്തെ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കാൻ പാടിെല്ലന്ന് പൊതുഉത്തരവ് നൽകും. നിലവിലെ കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ നിരീക്ഷണത്തിെൻറ കൂടെ അടിസ്ഥാനത്തിൽ ഈ വിഷയത്തെ കുറിച്ചന്വേഷിക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. യുവജനവിരുദ്ധ നയം സ്വാശ്രയ കോളജുകൾ സ്വീകരിക്കാൻ പാടില്ല എന്നും കമീഷൻ നിരീക്ഷിച്ചു.
പി.എസ്.സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികളും പൊലീസുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിച്ചു. 20 പരാതികളിൽ 10 എണ്ണം തീർപ്പാക്കി. നാല് പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. പുതിയ 10 പരാതികൾ ലഭിച്ചു. ചിന്ത ജെറോമിെൻറ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമീഷൻ ജില്ല അദാലത്തിൽ അംഗങ്ങളായ ഡോ. പ്രിൻസി കുരിയാക്കോസ്, പി.എ. സമദ്, റെനീഷ് മാത്യു, സെക്രട്ടറി ഇൻ ചാർജ് സബി ടി.എസ്, അസിസ്റ്റൻറുമാരായ എസ്.എൻ. രമ്യ, അഡ്വ. എം. റൺഷീദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.