Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിസ്ഥാന സൗക്യമില്ലാതെ...

അടിസ്ഥാന സൗക്യമില്ലാതെ മാങ്കുളം സര്‍ക്കാര്‍ ആശുപത്രി

text_fields
bookmark_border
അടിസ്ഥാന സൗക്യമില്ലാതെ മാങ്കുളം സര്‍ക്കാര്‍ ആശുപത്രി
cancel
അടിമാലി: മാങ്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക്​ ദുരിതം. മഴയും വെയിലുമേല്‍ക്കാതെ ഡോക്ടറെ കാണാനോ മരുന്നുകള്‍ വാങ്ങാനോ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. രണ്ടുവര്‍ഷം മുമ്പ്​ മുറ്റത്ത് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടി താൽക്കാലിക സൗകര്യമൊരുക്കിയിരുന്നു. ഇത് നശിച്ചതോടെ ആശുപത്രി മുറ്റത്ത് കുടയും ചൂടി നില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍. ദിവസവും 100നും 200നും ഇടയില്‍ രോഗികള്‍ ഇവിടെ എത്തുന്നുണ്ട്​. കൂടുതലും ആദിവാസികളും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്. ഇവർക്ക്​ മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് മാത്രം പരിഹാരമില്ല. 40 ലക്ഷം രൂപ ചെലവിൽ മറ്റൊരു കെട്ടിടം ആശുപത്രിക്കായി നിര്‍മിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം അവിടേക്ക്​ മാറ്റിയിട്ടില്ല. രണ്ട് ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ടെങ്കിലും ഒരു ഫാര്‍മസിസ്റ്റ് മാത്രമാണ് ഉള്ളത്. ഇതുമൂലം മരുന്ന് വാങ്ങാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ആശുപത്രി സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറുന്നതായും പരാതിയുണ്ട്. idl adi 1 phc ചിത്രം.. മാങ്കുളം സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story