Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡ്രൈവിങ് ടെസ്റ്റ്​...

ഡ്രൈവിങ് ടെസ്റ്റ്​ ​​ഗ്രൗണ്ടിലെ കോൺക്രീറ്റ്​ കാലുകൾ കനാലിലെറിഞ്ഞ നിലയിൽ

text_fields
bookmark_border
* മോട്ടോർ വാഹന വകുപ്പ്​ തൊടുപുഴ പൊലീസിൽ പരാതി നൽകി തൊടുപുഴ: ഡ്രൈവിങ് ടെസ്റ്റ്​ ഗ്രൗണ്ടിൽ അതിർത്തി നിർണയിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ്​ കാലുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ച നിലയിൽ. തൊടുപുഴ സബ്​ ആർ.ടി.സി ഓഫിസിന്​ ഡ്രൈവിങ് ടെസ്റ്റ്​ നടത്താൻ കോലാനിയിൽ എം.വി.ഐ.പി മോട്ടോർ വാഹന വകുപ്പിന്​ കൈമാറിയ സ്ഥലത്ത്​ അതിർത്തി നിർണയിക്കാൻ നാട്ടിയ പോസ്റ്റുകളാണ്​ നശിപ്പിച്ചത്​. തിങ്കളാഴ്ച ഡ്രൈവിങ്​ ടെസ്റ്റിന്​ ചെന്നവരാണ്​ കോൺക്രീറ്റ്​ കാലുകൾ തകർത്ത്​ തൊട്ടടുത്തുള്ള കനാലിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയത്​​. ടെസ്റ്റ്​ നടത്തു​മ്പോൾ അപകടം ഉണ്ടാകാതെ കെട്ടിയിരുന്ന ​റോപ്​ ബാരിയറും കാണാനില്ല​. അന്വേഷണം ആവശ്യപ്പെട്ട്​ ജോയന്‍റ്​ ആർ.ടി.ഒ തൊടുപുഴ ഡിവൈ.എസ്​.പിക്ക്​ പരാതി നൽകി​. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി (എം.വി.ഐ.പി) അധികൃതർ ഡ്രൈവിങ്​ ടെസ്റ്റ്​ നടത്താൻ മോട്ടോർ വാഹന വകുപ്പിന് കൈമാറിയ സ്ഥലത്തിന്‍റെ ഒരുഭാഗം കളിസ്ഥലമാണെന്ന്​ അവകാശപ്പെട്ട്​ ചിലർ രംഗത്തെത്തിയത്​ തർക്കത്തിനിടയാക്കിയിരുന്നു. തുടർന്ന്, തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ​ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു​. തൊടുപുഴ തഹസിൽദാർ ജോസ്​കുട്ടി, ജോയന്‍റ്​ ആർ.ടി.ഒ എസ്.എസ്. പ്രദീപ്, എസ്.ഐ കൃഷ്ണൻനായർ, എം.വി.ഐ.പി അസി. എക്സിക്യൂട്ടിവ് എൻജിനീയർ രമ്യ എന്നിവരുടെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ അതി‌ർത്തി അളന്നുതിരിച്ച് കല്ലിട്ട്​ നൽകുകയായിരുന്നു. ഈ കല്ലുകളാണ്​ അജ്ഞാതർ തകർത്ത്​ കനാലിലെറിഞ്ഞത്​. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു. TDL CONCREAT POST ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ്​ കാലുകൾ തകർത്ത നിലയിൽ സംവരണ വിഭാഗ റേഷന്‍ ലൈസന്‍സി നിയമനം തൊടുപുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്ത 20 റേഷന്‍കടകളിലേക്ക് സംവരണ വിഭാഗത്തില്‍നിന്ന് പുതിയ ലൈസന്‍സികളെ നിയമിക്കാൻ വിജ്ഞാപനം ക്ഷണിച്ചു. പള്ളിക്കവല (വനിത/വനിത സഹകരണ സംഘം), ഏഴുമുട്ടം, കുതിരക്കല്ല്, കോഴിക്കാനം, ബൈസണ്‍വാലി, ചെമ്പകകുഴി, മങ്കുവ, കോലാഹലമേട്, എം.എസ് ഹോസ്പിറ്റല്‍ റോഡ്, കുളമാവ്, കീരിത്തോട്, നല്ലതണ്ണി, സ്വര്‍ണവിലാസം (പട്ടികജാതി /പട്ടികജാതി സഹകരണ സംഘം), ഒറ്റല്ലൂര്‍, മണക്കാട് റോഡ്, തട്ടേക്കണ്ണി, ആല്‍പ്പാറ, വെങ്ങല്ലൂര്‍ ഷാപ്പുംപടി, പാറത്തോട്, ചേരിയാര്‍ (ഭിന്നശേഷി/ഭിന്നശേഷി സഹകരണ സംഘം) എന്നിവിടങ്ങളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്​. ജൂണ്‍ 26 മൂന്ന് മണിക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ല സപ്ലൈ ഓഫിസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസ്, ബ്ലോക്ക്​ / ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫിസുകളിലും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ല സപ്ലൈ ഓഫിസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 04862-232321.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story