Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാലയ പരിസരങ്ങൾ...

വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച്​ ലഹരി വ്യാപാരം

text_fields
bookmark_border
കഞ്ചാവെത്തുന്നത്​ കമ്പത്തുനിന്ന്​ ചെറുതോണി: ജില്ല ആസ്ഥാനത്ത്​ പൈനാവ് എൻജിനീയറിങ്​ കോളജിന്​ സമീപവും മറ്റ്​ വിദ്യാലയങ്ങളുടെ പരിസരത്തും വൻതോതിൽ കഞ്ചാവും ലഹരിവസ്തുക്കളും വിറ്റഴിക്കുന്നു. പിന്നിൽ വൻ മാഫിയകൾ പ്രവർത്തിക്കുന്നതായാണ്​ വിവരം. പൊലീസിന്​ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ രണ്ടാഴ്ച മുമ്പ്​ നാല്​ വിദ്യാർഥികളെ അറസ്റ്റ്​ ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ്​ പൊലീസിന്​ ലഭിച്ചത്. തുടർന്ന്​ ഇവർ നാല്​ പേരെയും അനിശ്ചിതകാലത്തേക്ക് കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇതിൽ രണ്ടു കുട്ടികളെ ഉന്നത സ്വാധീനത്താൽ​ ഏതാനും ദിവസം മുമ്പ്​ തിരിച്ചെടുത്തിരുന്നു. വ്യാജമദ്യം മുതൽ കഞ്ചാവ്​ വരെ സുലഭമായി വിദ്യാർഥികൾക്കടക്കം ലഭിക്കുന്നുണ്ട്​. ആവശ്യക്കാർക്ക്​ സ്ഥലത്തെത്തിച്ചു നൽകുന്ന ഏജന്‍റുമാരായും വിദ്യാർഥികൾ പ്രവർത്തിക്കുന്നുണ്ട്. വിൽപനക്കാരുടെ ഫോൺ നമ്പറുകൾ ആവശ്യക്കാർക്കു നൽകിയിട്ടുണ്ട്. ഇവരെ ഫോണിൽ ബന്ധപ്പെട്ടാൽ ലഹരിവസ്തുക്കൾ സ്ഥലത്തെത്തിച്ചു നൽകും. ചില വിദ്യാർഥികൾ കഞ്ചാവിന് അടിമകളാണന്ന് സഹപാഠികൾ പറയുന്നു. വിവിധ ജില്ലകളിൽനിന്ന്​ ഇവിടെയെത്തി ഹോസ്റ്റലിൽ താമസിക്കുന്നവരാണധികവും. കഞ്ഞിക്കുഴി, തള്ളക്കാനം, ചേലച്ചുവട് എന്നിവടങ്ങളിൽ സ്കൂൾ സമീപ പ്രദേശങ്ങളിലും അടുത്തകാലത്തായി ലഹരിവസ്തു വിൽപന വ്യാപകമായതായി പരാതിയുണ്ട്. ചേലച്ചുവട് കട്ടിങ്ങിൽ ടൂറിസ്റ്റുകളെന്ന വ്യാജേന കല്ലുമ്മേക്കല്ലിന്‍റെ ചുവട്ടിലെത്തി കഞ്ചാവ്​ കൈമാറ്റവും വിൽപനയും നടത്തുന്നതായാണ്​ വിവരം. ഒരു കിലോയിൽ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ അന്നുതന്നെ ജാമ്യം കിട്ടുമെന്നതിനാൽ ചെറു പൊതികളാക്കിയാണ്​ വിൽപന. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് ഇവിടെ കഞ്ചാവെത്തുന്നതെന്നാണ് റിപ്പോർട്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story