Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറെസി. അസോസിയേഷൻ...

റെസി. അസോസിയേഷൻ വാർഷികം

text_fields
bookmark_border
രാജാക്കാട്: നേതാജി നഗർ റെസി. അസോസിയേഷൻ ഏഴാം വാർഷികവും തെരഞ്ഞെടുപ്പും നടത്തി. ബി. സാബു അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വീണ അനൂപ് ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി വി.കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. റെസി. അസോ. പ്രസിഡന്‍റ്​ കെ.എസ്. ശിവൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എം.എം. തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ വി.എസ്. ബിജു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളായ ബെന്നി പാലക്കാട്ട്, കെ.പി. സുബീഷ് മുൻ മെംബർമാരായ കെ.കെ. രാജൻ, സുഭാഷിണി സോമൻ, അഡ്വ. ജോഷി വർഗീസ്, നിഷി രാജൻ എന്നിവർ സംസാരിച്ചു. കുടുംബം എന്ന വിഷയത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൗൺസിലർ അഞ്ചു ഫിലിപ്പും പൊതുജനവും പൊലീസും​ എന്ന വിഷയത്തിൽ രാജാക്കാട് സി.ഐ ബി. പങ്കജാക്ഷനും ക്ലാസ് നയിച്ചു. പഠനത്തിൽ മികച്ച വിജയം നേടിയവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും കുടിശ്ശിക ഇല്ലാത്തവർക്കും സമ്മാനങ്ങൾ നൽകി. കെ.എസ്. ശിവൻ പ്രസിഡന്‍റും എം.എം. തങ്കച്ചൻ സെക്രട്ടറിയുമായി ഒമ്പത്​ അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story