Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുതുവാന്‍...

മുതുവാന്‍ സമുദായത്തിനെതിരായ പരാമര്‍ശം; എം.എം. മണിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
അടിമാലി: മുതുവാന്‍ സമുദായത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിക്കെതിരെ സി.പി.എം പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളിലെ ആദിവാസി കുടികളില്‍നിന്ന്​ ക്ഷേമസമിതി പ്രവർത്തകര്‍ പരാതിനല്‍കി. വിഷയം പരിഹരിക്കുന്നില്ലെങ്കില്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാനസമ്മേളനം ബഹിഷ്‌കരിക്കുമെന്നാണ്​ ഇവരുടെ മുന്നറിയിപ്പ്​. ആദിവാസി ക്ഷേമസമിതി ജില്ല സമ്മേളനത്തിലും പിന്നീട് ഇടമലക്കുടിയിലെ പഞ്ചായത്ത്​ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയുമാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇടമലക്കുടിയിലെ മുതുവാന്മാർ നരേന്ദ്രമോദിയെ ദൈവത്തെപ്പോലെയാണ്​ കാണുന്നതെന്നും അവർക്ക്​ ആണത്തമുണ്ടായിരുന്നെങ്കിൽ അവിടെ ബി.ജെ.പി ജയിക്കില്ലായിരുന്നു എന്നുമുള്ള രീതിയിലായിരുന്നു മണിയുടെ പരാമർശങ്ങൾ. എം.എം. മണി മുതുവാന്‍ സമുദായത്തെ അപമാനിച്ചതിലും ആദിവാസികള്‍ മുന്നോട്ടുവെച്ച വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിലും പ്രതിഷേധിച്ച്​ അടിമാലിയില്‍ നടക്കുന്ന ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ്​ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം മുതുവാന്‍ സമുദായ അംഗങ്ങളായ പ്രവര്‍ത്തകര്‍ നൽകിയ പരാതിയിൽ പറയുന്നത്​. പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ആദിവാസി ക്ഷേമസമിതി ഏരിയ പ്രസിഡന്‍റ്​ വെങ്കിടാചലം പറഞ്ഞു. ചിന്നക്കനാല്‍ പഞ്ചായത്തിലെ ചെമ്പകതൊളു കുടി നിവാസികളായ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിയും അടക്കം പത്തോളം പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ നേതൃത്വത്തിന്‍റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സമ്മേളനത്തിന് തീരുമാനിച്ചിരിക്കുന്ന പ്രതിനിധികളും പ്രകടനത്തില്‍ പങ്കെടുക്കേണ്ടവരും വിട്ടുനിൽക്കാനാണ്​ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story