Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലിത്തീറ്റയിൽനിന്ന്​...

കാലിത്തീറ്റയിൽനിന്ന്​ വിഷബാധ; ആടുകൾ ചത്തു

text_fields
bookmark_border
കാലിത്തീറ്റയിൽനിന്ന്​ വിഷബാധ; ആടുകൾ ചത്തു
cancel
കട്ടപ്പന: പഴകിയ കാലിത്തീറ്റയിൽനിന്നേറ്റ വിഷബാധയെ തുടർന്ന് ആടുകൾ ചത്തതായി പരാതി. കട്ടപ്പന പുഞ്ചിരികവല പുതിയേടത്ത് സുബി ബിബിന്‍റെ രണ്ട് ആടുകളാണ് ചത്തത്. ഇതേ കാലിത്തീറ്റ നൽകിയ പശു ഉൾപ്പെടെ മറ്റു വളർത്ത് മൃഗങ്ങൾക്കും വിഷബാധയേറ്റിട്ടുണ്ട്. കഴിഞ്ഞ 16നാണ് സുബിയുടെ ഭർത്താവ് ബിബിൻ കട്ടപ്പനയിൽനിന്ന്​ 50 കിലോയുടെ ഒരുചാക്ക് കാലിത്തീറ്റ വാങ്ങിയത്. അന്നുതന്നെ പശുക്കൾക്കും ആടുകൾക്കും തീറ്റയായി നൽകി. തുടർന്നാണ് മൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങിയത്. ഉടൻ വെള്ളയാംകുടിയിൽനിന്ന്​ വെറ്ററിനറി ഡോക്ടറെ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആടുകളിൽ ഒന്ന് ചത്തു. തൊട്ടടുത്ത ദിവസം രണ്ടാമത്തെതും ചത്തു. കാലിത്തീറ്റയുടെ കാലാവധി കഴിഞ്ഞിരുന്നതായി സംശയിക്കുന്നു എന്ന്​ വീട്ടുകാർ പറഞ്ഞു. ഫോട്ടോ. വിഷബാധയേറ്റ പശു അവശനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story