Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.ഇ.എസ്​ കോ​ളജിനെ...

എം.ഇ.എസ്​ കോ​ളജിനെ മികവിന്‍റെ കേന്ദ്രമാക്കി പ്രഫ. എ.എം. റഷീദ്​ പടിയിറങ്ങുന്നു

text_fields
bookmark_border
നെടുങ്കണ്ടം: 30 വർഷത്തെ സർവിസ്​ കാലയളവിൽ 16 വർഷവും പ്രിൻസിപ്പൽ എന്ന റെക്കോഡുമായി നെടുങ്കണ്ടം എം.ഇ.എസ്​ കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് മേയ്​ 31ന്​ വിരമിക്കുന്നു. 1993ൽ പൊളിറ്റിക്സ്​ അധ്യാപകനായി സേവനമാരംഭിച്ചു. 2006ലാണ്​ എം.ഇ.എസ്​ കോളജിന്‍റെ പ്രിൻസിപ്പലായത്​. ഈ കാലയളവിൽ കോളജ്​ മികച്ച നേട്ടങ്ങൾ കൈവരിച്ചതായി പൂർവവിദ്യാർഥികളും അധ്യാപകരും പറയുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ മാത്രമൊതുങ്ങാതെ എണ്ണമറ്റ സാമൂഹിക സേവനമേഖലകളിൽ കർമനിരതനായ വ്യക്തിയായിരുന്നു. ഇടുക്കി ജില്ലയുടെ പ്രാദേശിക ചരിത്രത്തിലേക്ക്​ നിർണായക തെളിവുകൾ പ്രദാനംചെയ്യുന്ന നിരവധി ചരിത്രരേഖകളുടെ ശേഖരമടങ്ങുന്ന ഇടുക്കി ഷെൽഫ് അദ്ദേഹത്തിന്‍റെ ആശയവും പ്രവർത്തനഫലവുമാണ്. മുല്ലപ്പെരിയാർ കരാറിന്‍റെ ഒറിജിനൽ കോപ്പി ഉൾപ്പെടെ രേഖകൾ കോളജ് ലൈബ്രറിയിലെ ഇടുക്കി ഷെൽഫിന്‍റെ ഭാഗമാണ്. മെഡിക്കൽ ക്യാമ്പുകൾ, മാറാരോഗികൾക്കായി ജീവനിധി പദ്ധതി, വിധവക്ക്​ വീടുവെച്ചുനൽകൽ പദ്ധതി, ഗ്രാമതലങ്ങളിൽ ലോകസിനിമ പ്രദർശിപ്പിക്കുന്ന ടൂറിങ് ടാക്കീസ്​ എന്നിവയും പ്രഫ. റഷീദിന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതികളാണ്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക് 2009ൽ വനമിത്ര അവാർഡും എം.ഇ.എസ്​ കോളജിനെ തേടിയെത്തി. 2007ൽ കോളജിന് ന്യൂനപക്ഷപദവി ലഭിച്ചു. കോളജിന് നാക് അക്രഡിറ്റേഷൻ ലഭ്യമാക്കുന്നതിനും അദ്ദേഹത്തിന്​ സാധിച്ചു. കേരള പ്രസ്​ അക്കാദമിയിൽനിന്ന്​ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ നേടിയ എ.എം. റഷീദ് ഇന്‍റർനാഷനൽ റിലേഷൻസ്​, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്സിറ്റി സെനറ്റ് മെംബറായ അദ്ദേഹം, കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ്​ വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ്​ മെംബറുമാണ്. എം.ജി യൂനിവേഴ്സിറ്റി പ്രിൻസിപ്പൽസ്​ കൗൺസിലിന്‍റെ റീജനൽ ജോയന്‍റ്​ സെക്രട്ടറി, എക്സിക്യൂട്ടിവ് മെംബർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ​TDL PRINCIPAL RASHEED പ്രഫ. എ.എം. റഷീദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story