Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപിക്​അപ്​ ഇടിച്ച്​...

പിക്​അപ്​ ഇടിച്ച്​ സ്കൂട്ടർ യാത്രക്കാർക്ക്​ പരിക്ക്​

text_fields
bookmark_border
വണ്ണപ്പുറം: കാളിയാറിൽ സ്കൂട്ടറും പിക്അപ് വാഹനവും കൂട്ടിയിടിച്ച്​ സ്കൂട്ടർ യാത്രക്കാരായ മാതാവിനും മകനും ഗുരുതരപരിക്ക്. കാളിയാർ കൊമ്പനാൽ അനു (36), മകൻ സ്വാമിനാഥൻ എന്നിവർക്കാണ്​ പരിക്ക്​. ഇവരെ വണ്ണപ്പുറത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്വാമിനാഥന്‍റെ അവസ്ഥ വഷളായതോടെ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. കാളിയാർ മുപ്പത്താറുകവലയിൽ ശനിയാഴ്ച വൈകീട്ട് നാലോടെയാണ്​ അപകടം. ഇടവഴിയിൽനിന്ന് പ്രധാന റോഡിലേക്കിറങ്ങിയ സ്കൂട്ടറിന്‍റെ പിന്നിൽ വണ്ണപ്പുറം ഭാഗത്തുനിന്ന്​ വന്ന പിക്അപ് ഇടിക്കുകയായിരുന്നു. കാളിയാർ പൊലീസ് മേൽ നടപടി സ്വീകരിച്ചു ആടുഗ്രാമം പദ്ധതി ജില്ലതല ഉദ്ഘാടനം കട്ടപ്പന: ജില്ലയിലെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആട് ഗ്രാമങ്ങൾ രൂപവത്​കരിക്കുന്നതിന്‍റെ ജില്ലതല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു. ബൈസൺവാലി പഞ്ചായത്തിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലെ രണ്ട്​, മൂന്ന്​ വാർഡുകളിലുമാണ് ആട് ഗ്രാമങ്ങൾ രൂപവത്​കരിക്കുന്നത്. ഭാരത് ഫാർമേഴ്സ്​ മ്യൂച്ചൽ ബെനഫിറ്റ് ക്രഡിറ്റ് ട്രസ്റ്റിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ല ചെയർമാൻ വൈ.സി. സ്റ്റീഫൻ നിർവഹിച്ചു. ജില്ലയിലെ 20 പഞ്ചായത്തുകളിൽ ഈവർഷം പ്രോജക്ട് നടപ്പാക്കും. യോഗത്തിൽ രാജേന്ദ്രൻ മാരിയിൽ, പി.എ. അഷ്​റഫ്, കെ.ഇ. ജോസ്, സൈജി ജോസ്​, ആര്യ മുരളി, എം.വി. ടെസി, ശ്രീജ സിജൻ, കെ.ജെ. രാജീവ്, ജസി പോൾ, വിജി ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story