Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:02 AM GMT Updated On
date_range 4 Jun 2022 12:02 AM GMTകുറയുന്നില്ല, കുരുന്നുകൾക്കെതിരായ അതിക്രമം
text_fieldsbookmark_border
ലോക ബാലപീഡന വിരുദ്ധ ദിനം ഇന്ന് തൊടുപുഴ: ജില്ലയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ കുറവില്ല. ലൈംഗികാതിക്രമം, ദേഹോപദ്രവം, സംരക്ഷണം നൽകാതിരിക്കൽ തുടങ്ങിയ നിരവധി കേസുകളാണ് കുട്ടികളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. നവജാത ശിശു ഉൾപ്പെടെ നാല് കുട്ടികളാണ് മൂന്നുവർഷത്തിനിടെ ജില്ലയിൽ കൊല്ലപ്പെട്ടത്. ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ വിവിധ അതിക്രമ കേസുകളുമായി ബന്ധപ്പെട്ട് 2021ൽ പൊലീസ് രജിസ്റ്റർ ചെയ്തത് 220 കേസുകളാണ്. മറ്റ് അതിക്രമ പരാതികൾ മുന്നൂറിലധികം വരും. രണ്ടരവർഷത്തിനിടെ 24 കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. മിക്ക കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ പരിചയക്കാരോ ആണ് പ്രതി സ്ഥാനത്ത്. ശൈശവ വിവാഹം, ബാലവേല എന്നിവക്കും കുട്ടികൾ ഇരയാകുന്നുണ്ട്. വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുകയാണ്. മൂന്നാർ ഗുണ്ട് മലയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ മൂന്നുവർഷമായിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ നെടുങ്കണ്ടം താലൂക്കിൽ ശൈശവ വിവാഹങ്ങൾ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ നിരീക്ഷണത്തിന് ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്താൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ഒട്ടേറെ ബോധവത്കരണ പരിപാടികളും നടത്തിവരുന്നുണ്ട്. ഇതിന് പുറമെ പൊലീസും വനിത സംഘടനകളും സംയുക്തമായി ബോധവത്കരണമടക്കം നടത്തുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 1098 അല്ലെങ്കിൽ 1517 എന്നീ നമ്പറുകളിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം ലഭിക്കും. കൂടാതെ 04862 200108 എന്ന നമ്പറിൽ ജില്ല ശിശുസംരക്ഷണ യൂനിറ്റിനെയും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story