Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിഭവനുകളിൽ...

കൃഷിഭവനുകളിൽ കെട്ടിക്കിടന്ന്​ നശിച്ചത്​ ലക്ഷക്കണക്കിന്​ തൈകൾ

text_fields
bookmark_border
add to p2 lead package ചെറുതോണി: കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കർഷകർക്ക്​ വിതരണം ചെയ്യാൻ കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപയുടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യാതെ ജില്ലയിലെ കൃഷിഭവനുകളിൽ കെട്ടിക്കിടന്ന്​ നശിച്ചു. കർഷകർക്ക്​ വരുമാനം ഉറപ്പുനൽകുന്നതായിരുന്നു പദ്ധതിയെങ്കിലും പകുതി കർഷകർ പോലും പദ്ധതിയിൽ പങ്കാളികളായില്ല. കർഷകർക്ക്​ നല്ല വരുമാനം ലഭിക്കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകൾ ഉൾപ്പെടെ 20 ഇനം തൈകളാണ് ഓരോ കൃഷിഭവനിലും വിതരണത്തിനെത്തിച്ചത്. കോവിഡ് കാലമായതിനാൽ തൈകൾ വാങ്ങാൻ പകുതി കർഷകർപോലും കൃഷിഭവനിലെത്തിയില്ല. പദ്ധതി നടപ്പായെന്നുറപ്പുവരുത്താൻ ഓരോ കൃഷിഭവനിൽനിന്ന്​ തൈകൾ വാങ്ങിയവരുടെ പേരും വിലാസവും ഒപ്പിട്ടുവാങ്ങി കൃഷിവകുപ്പ് ഡയറക്ടർക്ക് അയച്ചുകൊടുക്കണമെന്ന്​ നിർദേശമുണ്ടായിരുന്നു. എന്നാൽ, 10 ശതമാനം പേരുടെ ലിസ്റ്റുപോലും എത്തിക്കാൻ കുഷി ഉദ്യോഗസ്ഥർക്ക്​ കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്​. വലിയ പ്രതീക്ഷ നൽകുന്ന പദ്ധതികൾ ഇത്തരത്തിൽ അധികൃതരുടെ നിസ്സഹകരണം മൂലം താളംതെറ്റുകയാണെന്നും ആക്ഷേപമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story