Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 11:58 PM GMT Updated On
date_range 4 Jun 2022 11:58 PM GMTമുഖച്ഛായ മാറ്റാനൊരുങ്ങി ചെറുതോണി ടൗണ്‍
text_fieldsbookmark_border
ഇടുക്കി: ചെറുതോണി ടൗണിന്‍റെ മുഖച്ഛായ മാറ്റാൻ അഞ്ചുകോടിയുടെ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈമാസം 13ന് രാവിലെ 9.30ന് ചെറുതോണി ടൗണില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിക്കും. ചെറുതോണി ടൗണ്‍ സൗന്ദര്യവത്കരിക്കുന്നതിനോടൊപ്പം ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളജ് വരെ റോഡിന്റെ നവീകരണവും നടപ്പാക്കും. പൊതുമരാമത്ത് വിഭാഗമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ടൗണ്‍ മുതല്‍ ഐ.ഒ.സി ബങ്ക് വരെ നവീകരണത്തിനുള്ള തടസ്സങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, വനം വകുപ്പ് എന്നിവര്‍ സമയബന്ധിതമായി പരിഹരിച്ചു നല്‍കേണ്ടത് യോഗത്തില്‍ വിശകലനം ചെയ്തു. 110 മരങ്ങളില്‍ 70 എണ്ണം 30 സെന്റിമീറ്റര്‍ മുകളിലുള്ളവയാണ്. ഇവ മുറിച്ചുനീക്കാനുള്ള അനുമതി കോട്ടയം ഡി.എഫ്.ഒയാണ് നല്‍കേണ്ടത്. മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് ഇടുക്കി ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു. ജല അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കാൻ ഒന്നര ലക്ഷം രൂപയും കെ.എസ്.ഇ.ബി വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാൻ നാല് ലക്ഷം രൂപയും ചെലവ് വരും. ഇവ പൊതുമരാമത്തുമായി ചേര്‍ന്ന് സംയുക്തമായി നടപ്പാക്കാന്‍ മന്ത്രി നിർദേശിച്ചു. ചെറുതോണി ഐ.ഒ.സി ബങ്ക് മുതല്‍ മെഡിക്കല്‍ കോളജ് വരെ റോഡിന് മൂന്ന് മീറ്റര്‍ വീതി കൂട്ടി സംരക്ഷണഭിത്തിയും നിർമിക്കും. ടൗണ്‍ നവീകരണത്തിനായി നീക്കുന്ന പാറകള്‍ റോഡിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഉപയോഗിക്കും. ജലവിഭവ വകുപ്പും പൊതുമരാമത്ത് നിരത്ത് വിഭാഗവും സംയുക്തമായി പണി പൂര്‍ത്തീകരിക്കും. കലക്ടറേറ്റിൽ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാംകുന്നേല്‍, ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, വിവിധ വകുപ്പ് മേലാധികാരികള്‍, എക്‌സിക്യൂട്ടിവ് എൻജിനീയര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDLCHERUTHONI YOGAM ചെറുതോണി ടൗൺ വികസനവുമായി ബന്ധപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം കേന്ദ്ര സർക്കാർ വാർഷികം; ജില്ലയിൽ ആഘോഷം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി തൊടുപുഴ: കേന്ദ്ര സർക്കാറിന്‍റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എസ്. അജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച മുതൽ 15 വരെ കർഷകർ, മഹിളകൾ, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ, നേട്ടങ്ങൾ കൈവരിച്ച പ്രമുഖ വ്യകതികൾ, കേന്ദ്ര പദ്ധതികളുടെ ഗുണഭോകതാക്കൾ തുടങ്ങിയവരെ സമ്പർക്കം ചെയ്യുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ആരോഗ്യ -സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും വാക്സിനേഷൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. സർക്കാറിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ വികാസ് തീർഥ് എന്ന പേരിൽ ബൈക്ക് റാലികൾ സംഘടിപ്പിക്കും. ജില്ല കേന്ദ്രത്തിൽ കേന്ദ്ര മന്ത്രിമാരെ പങ്കെടുപ്പിച്ച് ഗരീബി കല്യാൺ ജനസഭ സംഘടിപ്പിക്കും. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം പി.പി. സാനുവും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story