Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 12:07 AM GMT Updated On
date_range 5 Jun 2022 12:07 AM GMTതമിഴ്നാട്ടിൽനിന്ന് അരികടത്ത് തടയാൻ തേക്കടിയിൽ സംയുക്ത പൊലീസ് യോഗം
text_fieldsbookmark_border
കുമളി: തമിഴ്നാട്ടിൽ സൗജന്യമായി കാർഡ് ഉടമകൾക്ക് നൽകുന്ന റേഷൻ അരി കേരളത്തിലേക്ക് വൻതോതിൽ കടത്തുന്നത് തടയാൻ നടപടി ആരംഭിച്ചു. തേനി ജില്ലയിലെ ചില റേഷൻ കടകളിൽനിന്നാണ് സൗജന്യ അരി ഇടനിലക്കാർ വഴി കരിഞ്ചന്തയിൽ എത്തുന്നത്. തമിഴ്നാട്ടിൽ ഓരോ കാർഡ് ഉടമക്കും 40 കിലോ അരിയാണ് സൗജന്യമായി നൽകുന്നത്. ഇങ്ങനെ ലഭിക്കുന്ന അരി കാർഡുടമകളിൽനിന്ന് നിസ്സാര വിലയ്ക്ക് വാങ്ങി കേരളത്തിലെ ചില അരി മില്ലുകളിൽ എത്തിച്ച് നിറം മാറ്റി വിപണിയിലെത്തിക്കുന്നുണ്ട്. അതിർത്തി കേന്ദ്രീകരിച്ച് ഇത്തരം അരി സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചു. വെള്ള അരി പ്രധാനമായും തോട്ടം മേഖലയിലെ തൊഴിലാളികളാണ് ഉപയോഗിക്കുന്നത്. കിലോക്ക് 30-40 രൂപ നിരക്കിലാണ് അരി തൊഴിലാളികൾക്ക് നൽകുന്നത്. മൂന്നാർ, ഏലപ്പാറ, കുമളി, പൂപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെല്ലാം സൗജന്യ അരി എത്തിച്ച് വിൽപന നടക്കുന്നതായാണ് വിവരം. അരി കടത്ത് വ്യാപകമായതോടെ തമിഴ്നാട് പൊലീസ് നടത്തിയ തിരച്ചിലിൽ ലോഡ് കണക്കിന് അരിയാണ് പിടിച്ചെടുത്തത്. തേനി ജില്ലയിൽനിന്ന് കുമളി വഴിയുള്ള അരി കടത്ത് തടയാനാണ് തമിഴ്നാട്, കേരള പൊലീസ് തേക്കടിയിൽ യോഗം ചേർന്നത്. അരിയുമായി കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ സംബന്ധിച്ച വിവരം കൈമാറാനും കള്ളക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനമായി. കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണി, മധുര സോൺ എസ്.പി എം. ഭാസ്കരൻ, ഡി.എസ്.പി ബാലസുബ്രഹ്മണ്യം തുടങ്ങിയവർ പങ്കെടുത്തു. ...... Cap: തേക്കടിയിൽ നടന്ന അന്തർസംസ്ഥാന പൊലീസ് യോഗം ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story