Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:01 AM GMT Updated On
date_range 7 Jun 2022 12:01 AM GMTജില്ലയിലെ സ്കൂളുകളിലും പരിശോധന തുടങ്ങി
text_fieldsbookmark_border
തൊടുപുഴ: സംസ്ഥാനത്ത് മൂന്ന് സ്കൂളിൽ ഉച്ച ഭക്ഷണം കഴിച്ചതിനെത്തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തെ തുടർന്ന് . ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതിയാണ് പരിശോധന നടത്തുന്നത്. സ്കൂൾ പാചകപ്പുരകൾ, ഭക്ഷണ സാധനങ്ങൾ, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം, പാത്രങ്ങൾ എന്നിവയടക്കം പരിശോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഓഫിസ് സ്റ്റാഫിനെയടക്കം ഉൾപ്പെടുത്തിയാണ് പരിശോധന. ബുധനാഴ്ച കൊണ്ട് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് പറഞ്ഞു. മതനിരപേക്ഷതയെ അനുഭൂതിയാക്കി മാറ്റണം -കെ.ഇ.എൻ. കുഞ്ഞഹമ്മദ് കട്ടപ്പന: മതനിരപേക്ഷതയെ അനുഭൂതിയാക്കി മാറ്റണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ജില്ല കൺവെൻഷൻ കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിൻെറ പേരിലോ ജാതിയുടെ പേരിലോ നിറത്തിൻെറ പേരിലോ മനുഷ്യർക്കിടയിൽ കെട്ടുന്ന മതിലുകൾ പൊളിച്ചു മാറ്റാൻ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.ഇ.എൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം മോബിൻ മോഹനൻ, ടി.എം. ഗോപാലകൃഷ്ണൻ, പി.എം. നാരായണൻ, വനിത സാഹിതി ജില്ല സെക്രട്ടറി ശോഭന കുമാരി, മാത്യു നെല്ലിപ്പുഴ എന്നിവർ സംസാരിച്ചു. ജില്ലയിലെ കവികളും കഥാകൃത്തുക്കളും പങ്കെടുത്ത മഴവില്ല് സാഹിത്യ സംഗമവും നടന്നു. കവി ഷീലാലാൽ മോഡറേറ്ററായിരുന്നു. ജില്ല പ്രസിഡന്‍റായി സുഗതൻ കരുവാറ്റയും സെക്രട്ടറിയായി കെ. ജയചന്ദ്രനുമടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. TDL SUGATHAN KARUVATTA ജില്ല പ്രസിഡന്‍റ് സുഗതൻ കരുവാറ്റ TDL k jayachandran സെക്രട്ടറി കെ. ജയചന്ദ്രൻ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ചെറുതോണി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂനിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. പ്രസിഡന്‍റ് ജോസ് കുഴികണ്ടം അധ്യക്ഷത വഹിച്ചു. സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജെ. വര്‍ഗീസ്, ബാബു ജോസഫ്, എസ്. പ്രേംകുമാര്‍, ജോസ് വാഴുതനപ്പള്ളില്‍, ഷാജി കണ്ടച്ചാലില്‍, വിനു പി. തോമസ്, ജിജേഷ് ചന്ദ്രന്‍, ലിജി വിനു, റെജി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജോസ് കുഴികണ്ടം (പ്രസി), ബാബു ജോസഫ് (സെക്ര), എസ്. പ്രേംകുമാര്‍ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story