Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:07 AM GMT Updated On
date_range 7 Jun 2022 12:07 AM GMTവൈദ്യുതി ഉപയോഗം സൗരോർജ കേന്ദ്രീകൃതമാകണം -എം.എം. മണി
text_fieldsbookmark_border
നെടുങ്കണ്ടം: വൈദ്യുതി ഉപയോഗം കൂടിവരുകയും ജലവൈദ്യുതിയുടെ സാധ്യത കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം സൗരോർജ കേന്ദ്രീകൃതമാകണമെന്ന് എം.എം. മണി എം.എൽ.എ. സൗരോർജവും കാറ്റിൽനിന്നുള്ള ഊർജവും പ്രയോജനപ്പെടുത്തി ബാറ്ററി സംഭരണ സംവിധാനത്തോടുകൂടി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് രാമക്കൽമേട്ടിൽ അനർട്ട് സ്ഥാപിക്കുന്ന അക്ഷയ ഊർജ പാർക്കിൻെറ ആദ്യഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. കുഞ്ഞ് അധ്യക്ഷതവഹിച്ചു. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ, അനർട്ട് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നരേന്ദ്രനാഥ് വേളൂരി, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയൻ, കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് മിനി പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്ന ബഷീർ, വിജയകുമാരി എസ്. ബാബു, നെടുങ്കണ്ടം പഞ്ചായത്ത് അംഗം കെ. വിജിമോൾ വിജയൻ, കരുണാപുരം പഞ്ചായത്ത് അംഗം ലത ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. TDL MM MANI അക്ഷയ ഊർജപാർക്ക് ഒന്നാംഘട്ടത്തിൻെറ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story