Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2022 11:58 PM GMT Updated On
date_range 8 Jun 2022 11:58 PM GMTകാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണിയുമായി പെൺകുട്ടി പാറക്കെട്ടിന് മുകളിൽ
text_fieldsbookmark_border
അടിമാലി: കാമുകൻ കാലുമാറിയതിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി പാറക്കെട്ടിന് മുകളിൽ കയറിയത് നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കി. പൊലീസ് എത്തി ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ബുധനാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നേരം പുലരും വരെ കാട് ഉൾപ്പെടെ എല്ലാ മേഖലയും അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ ഏഴ് മണിയോടെയാണ് തലമാലി കുതിരയള ഭാഗത്ത് അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കൂടുതൽ അപകടകരമായ സ്ഥലത്തേക്ക് നീങ്ങി. വിവരമറിഞ്ഞ് അഗ്നിരക്ഷ സേനയും അടിമാലി എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പൊലീസിന്‍റെ അനുനയ ചർച്ചക്കൊടുവിൽ പെൺകുട്ടി പാറക്കെട്ടിന് മുകളിൽനിന്ന് താഴെയിറങ്ങാൻ തയാറായതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കക്ക് വിരാമമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story