Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2022 11:58 PM GMT Updated On
date_range 8 Jun 2022 11:58 PM GMTപെട്ടിമുടിയുടെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം
text_fieldsbookmark_border
അടിമാലി: അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന കൂമ്പന്‍പാറ, പെട്ടിമുടി മലനിരകളുടെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം. കുത്തനെയുള്ള മലഞ്ചെരിവിലൂടെ നടന്നുവേണം കൂമ്പന്‍പാറ, പെട്ടിമുടി മലനിരകളുടെ മുകളിലെത്താന്‍. നിലവില്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. വളരെ ഉയരത്തില്‍ നിന്നുള്ള വിശാലമായ കാഴ്ചകളും ഇടക്കിടെ കാഴ്ച മറക്കുന്ന കോടമഞ്ഞുമാണ് പെട്ടിമുടിയുടെ പ്രത്യേകത. ഈ പ്രദേശത്തിന്റെ വിനോദ സഞ്ചാര സാധ്യത പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. പെട്ടിമുടിയുടെ മുകളിലേക്കുള്ള യാത്ര ദുഷ്‌കരമാണ്. മലനിരകളുടെ മുകളില്‍ എത്തിയാലും അപകട സാധ്യത നിലനില്‍ക്കുന്നു. ഇവിടേക്കുള്ള യാത്ര സുഗമമാക്കുകയും അപകട സാധ്യതയൊഴിവാക്കാന്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുകയും വാച്ച് ടവര്‍ ഉൾപ്പെടെ സൗകര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്താല്‍ നിശ്ചിത തുക ഈടാക്കി സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാനാകും. വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്തിയാല്‍ പെട്ടിമുടിയെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളവുമാക്കാം. Idl adi 2 pettymudi ചിത്രം: പെട്ടിമുടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story