Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:01 AM GMT Updated On
date_range 9 Jun 2022 12:01 AM GMTഅയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരുടെ വിവരം ശേഖരിക്കാൻ ബാലാവകാശ കമീഷൻ നിർദേശം
text_fieldsbookmark_border
മൂന്നാർ: അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലെത്തുന്ന കുട്ടികളുടേതടക്കം കണക്കുകളും വിവരങ്ങളും ശേഖരിക്കാൻ ബാലാവകാശ കമീഷന്‍ നിർദേശം. പൂപ്പാറയില്‍ അയല്‍ സംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികളും തുടർനടപടികളും വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിൽ കമീഷൻ ചെയർമാൻ മനോജ്കുമാറാണ് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ശൈശവ വിവാഹങ്ങള്‍ തടയാനുള്ള കാര്യങ്ങള്‍കൂടി ചര്‍ച്ച ചെയ്തതായും സ്വീകരിക്കേണ്ട നടപടികളില്‍ കമീഷന്‍ അടിയന്തരമായി തീരുമാനം കൈക്കൊള്ളുമെന്നും ചെയർമാൻ അറിയിച്ചു. വണ്ടിപ്പെരിയാര്‍ മാതൃകയില്‍ സ്പെഷല്‍ ടാസ്‌ക് ഫോഴ്സുകള്‍ മൂന്നാര്‍ മേഖലയില്‍ ഉള്‍പ്പെടെ രൂപവത്കരിക്കുന്നത് തീരുമാനിക്കാൻ ജൂലൈയില്‍ പ്രത്യേക യോഗം വിളിക്കും. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എം.ജി. ഗീത, വണ്ടന്മേട് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ ബൈജു ബാബു, നെടുങ്കണ്ടം സി.ഡി.പി.ഒ കെ. പ്രിയകുമാരി, മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജ്, ശാന്തന്‍പാറ പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോർജ്, രാജാക്കാട് ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരത മിഷനില്‍ അധ്യാപക ഒഴിവ് ഇടുക്കി: സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂര്‍ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. പൊതുഅവധി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസ്. ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍, ഇടുക്കി ജില്ല സാക്ഷരത മിഷന്‍, ജില്ല പഞ്ചായത്ത്, പൈനാവ് പി.ഒ, കുയിലിമല-685603 എന്ന വിലാസത്തില്‍ ജൂണ്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 04862 232294. വികസന സെമിനാര്‍ ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്‍റെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് എബി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ വിനോദ് കുമാര്‍, ജിന്‍സി ജോയി, സിന്ധു ജോസ്, മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രജിനി ടോമി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ആന്‍സി തോമസ്, ഉഷ മോഹനന്‍, ബിനോയി വര്‍ക്കി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോയി തോമസ് കാട്ടുപാലം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story