Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 12:01 AM GMT Updated On
date_range 18 Jun 2022 12:01 AM GMTപഠനോപകരണ വിതരണം
text_fieldsbookmark_border
അറക്കുളം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അറക്കുളം സബ്ജില്ല കമ്മിറ്റി നേതൃത്വത്തിൽ മുതിയാമല ഗവ. ഹൈസ്കൂളിൽ മെംബർഷിപ്, നടത്തി. മെംബർഷിപ് വിതരണോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.എം. ഫിലിപ്പച്ചൻ നിർവഹിച്ചു. നിർധന വിദ്യാർഥികൾക്ക് ഗുരുസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം ജില്ല പ്രസിഡന്‍റ് പി.എം. നാസർ നിർവഹിച്ചു. സബ് ജില്ല പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപസമിതി ചെയർമാൻ ടി.ബി. അജീഷ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് സിബി കെ. ജോർജ്, തൊടുപുഴ വിദ്യാഭ്യാസ ജില്ല സെക്രട്ടറി ജോസഫ് മാത്യു, അനീഷ് ആനന്ദ്, സാബു മാത്യു തുടങ്ങിയവർ സംസാരിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വണ്ണപ്പുറം ടാക്സി സ്റ്റാൻഡ് വണ്ണപ്പുറം: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ടൗണിലെ ടാക്സി സ്റ്റാൻഡ്. സ്റ്റന്‍ഡിനോടനുബന്ധിച്ച് നിർമിച്ച ശുചിമുറിയിൽ ഇനിയും വെള്ളവും വൈദ്യുതിയും എത്തിച്ചിട്ടില്ല. ഇതിനാൽ ഡ്രൈവര്‍മാർ ദുരിതത്തിലാണ്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമ മുറിയുണ്ടെങ്കിലും ഇത് നനഞ്ഞൊലിക്കുന്നതാണ്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ വിശ്രമ മുറി വേനലിൽ കടുത്ത ചൂടുകാരണം ഉപയോഗിക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. വിശ്രമ മുറി പ്രയോജനരഹിതമായതിനാല്‍ ഡ്രൈവര്‍മാര്‍ മരത്തിന് കീഴിൽ താല്‍ക്കാലിക ഷെഡ് നിർമിച്ചാണ് ഉപയോഗിക്കുന്നത്. ടാക്‌സി സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. FOTO TDL TAXISTAND വണ്ണപ്പുറം ടാക്സി സ്റ്റാൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story