Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ് തകര്‍ന്ന സംഭവം:...

റോഡ് തകര്‍ന്ന സംഭവം: നിര്‍മാണത്തിലെ അപാകതയെന്ന് ആരോപണം

text_fields
bookmark_border
പുഴയില്‍നിന്ന്​ വന്‍തോതില്‍ പാറഖനനം നടത്തിയിരുന്നു അടിമാലി: അടിമാലി - കുമളി ദേശീയപാതയില്‍ പനംകുട്ടി പുതിയപാലത്തിന് താഴെ റോഡ് ഇടിഞ്ഞ് പുഴയില്‍ പതിച്ചതിന്​ പിന്നിൽ നിര്‍മാണത്തിലെ അപാകതയെന്ന് ആരോപണം. 2018 ലെ പ്രളയത്തിൽ ഇവിടെ റോഡ് ഇടിഞ്ഞ് പുഴയിൽ പതിച്ചിരുന്നു. ആഴ്ചകളോളം ഗതാഗതം മുടങ്ങിയ പാതയില്‍ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങൾ നീണ്ടു. ടൈല്‍ വിരിച്ചാണ് റോഡ്​ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2020-21 ല്‍ വീണ്ടും ഈ ഭാഗത്ത് അറ്റകുറ്റപ്പണിയുടെ മറവില്‍ പുഴയില്‍നിന്ന്​ വന്‍തോതില്‍ പാറഖനനം നടത്തുകയുണ്ടായി. തുടർന്ന്​, പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം റോഡിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്തു. പുഴയിലെ വെള്ളം ദിശമാറി ഒഴുകിയതാണ് കോടികള്‍ ചെലവഴിച്ച്​ നിർമിച്ച റോഡ് ഇപ്പോള്‍ തകരാന്‍ കാരണമെന്നാണ് ആരോപണം. വ്യാഴാഴ്ച വൈകീട്ട് റോഡിന്റെ മധ്യഭാഗം മുതല്‍ 75 മീറ്ററോളം ഇടിഞ്ഞ് പുഴയില്‍ പതിക്കുകയായിരുന്നു. ഇതോടെ ഈ പാതയില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story