Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴ: കെ.എസ്​.ആർ.ടി.സി...

മഴ: കെ.എസ്​.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറക്കുന്നു

text_fields
bookmark_border
വിവിധ ഡിപ്പോകളിലായി 15 സർവിസുകൾ കുറച്ചേക്കും തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ​ജില്ലയിൽ കെ.എസ്​.ആർ.ടി.സിയുടെ വരുമാനത്തിൽ ഇടിവ്​. നിലവിലെ സാഹചര്യം നേരിടാൻ വരുമാനം കുറവുള്ള ബസുകൾ താൽക്കാലികമായി നിർത്താനാണ്​ കെ.എസ്​.ആർ.ടി.സി നീക്കം. ജില്ലയിലെ വിവിധ ഡി​പ്പോകളിൽനിന്ന്​ 15 സർവിസുകൾ വെട്ടിക്കുറക്കാനാണ്​​ ആലോചന. മഴകാരണം ദിവസവരുമാനത്തിൽ വന്‍ കുറവാണ് പല ഡിപ്പോകളിലുമെന്ന്​ കെ.എസ്​.ആർ.ടി.സി അധികൃതർ പറയുന്നു. 10,000 രൂപയോളം ഡീസലിന്​ ചെലവായിട്ടും കലക്​ഷൻ 3000-4000 മാത്രമാണ്​​. വരുമാനം തീരെ കുറവുള്ള സർവിസുകളാണ് ഒഴിവാക്കുന്നത്​. ഗ്രാമീണ മേഖലകളിലേതടക്കം രാവിലെയും വൈകീട്ടുമുള്ള സർവിസുകൾ മുടക്കില്ല. ഇത്തരം ഷെഡ്യൂളുകളുടെ കണക്ക്​ കെ.എസ്​.ആർ.ടി.സി ശേഖരിച്ചുവരികയാണ്​​. ചില റൂട്ടുകളിൽ ട്രിപ്പുകളും വെട്ടിക്കുറച്ചേക്കും​. മഴ കനത്ത സാഹചര്യത്തിലാണ്​ ഇത്തരമൊരു നടപടിയെന്നും മഴ മാറുന്ന മുറക്ക്​ സർവിസുകൾ പുനഃസ്ഥാപിക്കുമെന്നുമാണ്​ അധികൃതർ പറയുന്നത്​. അതേസമയം, മറ്റ്​ ജില്ലകളിലെപ്പോലെ ഡീസൽക്ഷാമം കെ.എസ്​.ആർ.ടി.സി സർവിസിനെ ബാധിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story