Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2020 5:28 AM IST Updated On
date_range 21 Oct 2020 11:32 AM ISTകുളിരിൻ മൃദുസ്പർശമേകി തൂവൽ വെള്ളച്ചാട്ടം
text_fieldsbookmark_border
നെടുങ്കണ്ടം (ഇടുക്കി): വശ്യസൗന്ദര്യമായി പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചുനൽകിയ തൂവൽ അരുവിയിൽ വികസനം ലക്ഷ്യമാക്കി 'തൂവൽ വെള്ളച്ചാട്ടം ടൂറിസം പദ്ധതി' നിർമാണത്തിന് തുടക്കമായി. നിരവധി വിദേശ- ആഭ്യന്തര ടൂറിസ്റ്റുകൾ സന്ദർശിച്ച് മടങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെ ടൂറിസം വികസനം മുരടിപ്പിച്ചു. പരാതി ശക്തമായതോടെയാണ് പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്് രംഗത്ത് വന്നത്. 25 ലക്ഷം രൂപ ചെലവിൽ ടോയ്െലറ്റ് സമുച്ചയം, കോഫി ബാർ, മറ്റ് അനുബന്ധ സൗകര്യം, ജലപാതത്തിന് അടുത്തേക്കുള്ള റോഡ് എന്നിവ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കും. രണ്ടുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിച്ച് നാടിനു സമർപ്പിക്കാനാണ് ശ്രമം.
വഴുക്കൻ പാറയിലൂടെ തെന്നിത്തെറിച്ച് ജലകണങ്ങളാൽ ആവരണം തീർത്ത തൂവൽ അരുവി സഞ്ചാരികൾക്ക് ഹരം പകരുന്നതാണ്. ദൂരെക്കാഴ്ചയിൽപോലും ലഭ്യമാകുന്ന വെള്ളത്തിൻെറ തൂവെൺമയും എപ്പോഴും പ്രദേശത്ത് നിറഞ്ഞുനിൽക്കുന്ന തണുത്ത കാലാവസ്ഥയും സഞ്ചാരികളെ ആകർഷിക്കും. നെടുങ്കണ്ടം, കല്ലാർ, മഞ്ഞപ്പാറ, കാമാക്ഷിവിലാസം പ്രദേശങ്ങളിലെ തോടുകളിൽനിന്നും മറ്റും ഒഴുകിയെത്തുന്ന വെള്ളം തൂവൽപുഴയിൽ പതിച്ച് 200 അടി ഉയരത്തിൽനിന്ന് പതിക്കുന്നു. മൂന്ന് തട്ടിലായി ഒഴുകി വീഴുന്ന വെള്ളത്തിൻെറ മനോഹാരിത നുകരാനെത്തുന്ന സഞ്ചാരികൾക്ക് വശ്യമായ അനുഭൂതിയാണ്. സുഗന്ധവ്യഞ്ജനങ്ങളും റബറും യഥേഷ്ടം വളരുന്ന കുടിയേറ്റ ഗ്രാമമാണ് തൂവൽ. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്തുനിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനരികിലെത്താം.
പലപ്പോഴും സഞ്ചാരികൾ കാൽനടയായാണ് വെള്ളച്ചാട്ടം കാണാൻ എത്തുക. ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ പത്തുവളവിൽനിന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ തൂവൽ അരുവിയിലെത്താം. കാർഷിക ഉൽപാദനത്തിന് പ്രശസ്തിയാർജിച്ച മേഖലയായതിനാൽ ഫാം ടൂറിസവും േപ്രാത്സാഹിപ്പിക്കാനാകും. സിനിമ, ടെലിഫിലിം, ഡോക്യുമൻെററി ചിത്രീകരണങ്ങളുടെ ഇഷ്ടവേദിയുമാണിവിടം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ടെങ്കിലും ട്രക്കിങ്ങിനും മറ്റുമായി വിദേശ സഞ്ചാരികൾവരെ ഇവിടെ എത്തുന്നു.
പദ്ധതിയുടെ നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് െറജി പനച്ചിക്കൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ജൂബി അജി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ തോമസ് തെക്കേൽ, അഡ്വ. ജി. ഗോപകൃഷ്ണൻ, ശ്രീമന്ദിരം ശശികുമാർ, ഡെയ്സമ്മ, കെ.കെ. കുഞ്ഞുമോൻ, സിന്ധു സുകുമാരൻ നായർ, ഷേർളി വിൽസൺ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story