Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:02 AM GMT Updated On
date_range 14 Nov 2021 12:02 AM GMTമുല്ലപ്പെരിയാര്‍: മനുഷ്യച്ചങ്ങല തീര്‍ക്കും -കോണ്‍ഗ്രസ്
text_fieldsbookmark_border
21ന് ഉച്ചക്ക് 12ന് കെ.കെ റോഡില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ വളാര്‍ഡി വരെ മനുഷ്യച്ചങ്ങല പുതിയ ഡാം നിര്‍മാണം തടയാന്‍ കേരള-തമിഴ്‌നാട് സര്‍ക്കാറുകൾ ഒത്തുകളിക്കുന്നു തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തിലെ സര്‍ക്കാര്‍ സമീപനത്തിലെ വൈരുധ്യങ്ങൾ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കാട്ടാൻ 21ന് ഉച്ചക്ക് 12ന് കെ.കെ റോഡില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ വളാര്‍ഡി വരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് സി.പി മാത്യു, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എസ്. അശോകന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചങ്ങലയില്‍ അണിചേരും. കോടതി വിധികളും ഓക്‌ടോബര്‍ 25ലെ ഉത്തരവും നിലനില്‍ക്കുമ്പോള്‍ ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിൻെറ നീക്കം ദൂരൂഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. ജലനിരപ്പ് 152 അടി ആക്കുമെന്ന തമിഴ്‌നാട് മന്ത്രിമാരുടെ പ്രഖ്യാപനത്തിൻെറ ഗൗരവം കണക്കാക്കാതെയാണ് കേരള സര്‍ക്കാര്‍ മരംമുറിക്ക് അനുവാദം നല്‍കിയത്. ഇത് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിലെ കേരളത്തിൻെറ വാദങ്ങള്‍ ദുബലപ്പെടുത്തും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നത് തടയാന്‍ കേരള-തമിഴ്‌നാട് സര്‍ക്കാറുകൾ ഒത്തുകളിക്കുകയാണ്. ബേബിഡാം സുരക്ഷിതപ്പെടുത്തുന്നതിനായി വനത്തിലെ മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കിയതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും സംശയത്തിൻെറ നിഴലില്‍ ആയതിനാല്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേതാക്കളായ എന്‍.ഐ ബെന്നി, ജോസ് അഗസ്റ്റ്യന്‍, ജാഫര്‍ഖാന്‍ മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. --------- നച്ചാര്‍ പുഴക്ക് സംരക്ഷണ ഭിത്തി നിര്‍മിക്കണം മൂലമറ്റം: നിരന്തരം പ്രകൃതി ദുരന്തത്തിനിരയാകുന്ന നച്ചാര്‍ പുറമ്പോക്ക് നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് അറക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെറിയ മഴയില്‍ പോലും നച്ചാര്‍ പുഴ നിറഞ്ഞ് വീടുകളില്‍ വെള്ളം കയറുകയാണ്. തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍നിന്ന് താഴ്വാരം നിവാസികളെ രക്ഷിക്കാന്‍ നച്ചാര്‍ പുഴക്ക് സംരക്ഷണഭിത്തി നിര്‍മിക്കുകയാണ് പോംവഴി. ഇതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അതുവരെ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവരെ മൂലമറ്റത്തെ കെ.എസ്.ഇ.ബിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റണം. പ്രകൃതിക്ഷോഭത്തില്‍ വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട അറക്കുളം പഞ്ചായത്ത് നിവാസികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പട്ടു. മണ്ഡലം പ്രസിഡൻറ് എം.വി. കണ്ണന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ല പ്രസിഡൻറ് മാര്‍ട്ടിന്‍ മാണി, ജിന്‍സ് ജോര്‍ജ്, സിജു കുളത്തിനാല്‍, പ്രകാശ് ജോര്‍ജ്, പി.എസ് അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story