Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2021 11:59 PM GMT Updated On
date_range 15 Nov 2021 11:59 PM GMTവാഴവര അർബൻ പി.എച്ച്.സി കെട്ടിടനിർമാണം ഇഴയുന്നു
text_fieldsbookmark_border
കട്ടപ്പന: വാഴവരയിലെ അർബൻ പി.എച്ച്.സിയുടെ കെട്ടിടനിർമാണം ഈഴയുന്നു. കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ വാഴവരയിലെ 60 സൻെറിൽനിന്ന് 18 സൻെറിലാണ് അർബൻ പി.എച്ച്.സിക്കായി കെട്ടിടം നിർമിക്കുന്നത്. 2020 മാർച്ച് ഏഴിന് ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിൻെറ മേൽക്കൂരയുടെ നിർമാണംപോലും ഇതുവരെ പൂർത്തിയായിട്ടില്ല. എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ റോഷി അഗസ്റ്റിൻ അനുവദിച്ചാണ് ആദ്യഘട്ട പണി നടത്തിയത്. നഗരസഭയിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് കെട്ടിടത്തിൻെറ വാർക്ക ഉൾപ്പെടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുശേഷമുള്ള പണിക്കായി നഗരസഭയിൽനിന്ന് കൂടുതൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. എന്നാൽ, നിലവിലെ പണി പൂർത്തിയാക്കിയെങ്കിൽ മാത്രമേ കൂടുതലായി വകയിരുത്തിയ ഫണ്ട് ഉപയോഗപ്പെടുത്താനാകൂ. ഹെൽത്ത്മിഷനിൽനിന്ന് അനുവദിച്ച ഏഴ് കമ്പ്യൂട്ടറുകൾ പി.എച്ച്.സിയിൽ എത്തിച്ചിട്ടുണ്ടെങ്കിലും സ്ഥാപിക്കാൻ സൗകര്യമില്ല. പുതിയ കെട്ടിടം പൂർത്തിയാക്കിയെങ്കിൽ മാത്രമേ കമ്പ്യൂട്ടറുകൾ സ്ഥാപിക്കാനാവൂ. -------- ജീവനക്കാരുമില്ല പി.എച്ച്.സിയിൽ ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഡേറ്റ എൻട്രി ഓപറേറ്റർ എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ലാബോറട്ടറിയിലെ പരിശോധനകളും വാക്‌സിനേഷനും രണ്ടാഴ്ചയായി മുടങ്ങിയ നിലയിലാണ്. ഇപ്പോൾ വാഴവര വാകപ്പടയിലെ വാടക കെട്ടിടത്തിലാണ് പി.എച്ച്.സി പ്രവർത്തിക്കുന്നത്. അടിയന്തരമായി കെട്ടിട നിർമാണം പൂർത്തിയാക്കി ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രി ജനങ്ങൾക്ക് ഉപകരിക്കുന്ന വിധം പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവിശ്യം. ----------- ഫോട്ടോ. നിർമാണം ഇഴയുന്ന വാഴവര അർബൻ പി.എച്ച്.സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story