Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:01 AM GMT Updated On
date_range 16 Nov 2021 12:01 AM GMTഭാരതീയ ചികിത്സ വകുപ്പില്‍ അഭിമുഖം നാളെ
text_fieldsbookmark_border
ഇടുക്കി: ഭാരതീയ ചികിത്സ വകുപ്പില്‍ പാറെമാവ് ജില്ല ആയുര്‍വേദ ആശുപത്രിയില്‍ സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (കൌമാരഭ്രത്യം) തസ്തികയിലെ ഒരൊഴിവിലേക്ക് നാഷനല്‍ ആയുഷ് മിഷന്‍ മുഖേനെ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഒാഫിസില്‍ ബുധനാഴ്ച രാവിലെ 11.30ന് കൂടിക്കാഴ്ച നടത്തും. യോഗ്യത- ബിഎ.എം.എസ്, എം.ഡി -കൌമാരഭ്രത്യം, ടി.സി.എം.സി രജിസ്ട്രഷന്‍. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലയിലെ ആയുഷ്ഗ്രാം പദ്ധതിയില്‍ യോഗ ഡെമോണ്‍സ്ട്രേറ്ററടെ ഒരൊഴിവിലേക്ക് കുയിലിമല സിവില്‍ സ്േറ്റഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഒാഫിസില്‍ ബുധനാഴ്ച ഉച്ചക്ക്് 12.30ന് കൂടിക്കാഴ്ച നടത്തുന്നു. ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ തെറപ്പിസ്റ്റ് (വനിത) ഒരൊഴിവിലേക്ക് ജില്ല മെഡിക്കല്‍ ഒാഫിസില്‍ ബുധനാഴ്ച രാവിലെ 11ന് അഭിമുഖം നടത്തും. ഫോൺ: 04862 232318. -------- പ്രൊബേഷന്‍ ദിനാചരണം ഇടുക്കി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ജന്മദിനമായ തിങ്കളാഴ്ച ജില്ല പ്രൊബേഷന്‍ ഓഫസിൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രൊബേഷന്‍ ദിനാചരണവും ജില്ലതല ശില്‍പശാലയും സബ്ജഡ്ജ് പി.എ. സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ഷാഹുല്‍ ഹമീദ്, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വി.എ. സലിം, ഡിവൈ.എസ്.പി കെ. സദന്‍, ജില്ല ജയില്‍ സൂപ്രണ്ട് സമീര്‍ എന്നിവര്‍ സംസാരിച്ചു. ------------------- മുല്ലപ്പെരിയാർ മരംമുറി അന്വേഷിക്കണം- കേരള കോൺഗ്രസ് തൊടുപുഴ: ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരംമുറിക്കാൻ അനുമതി നൽകിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. മരംമുറിക്ക് അനുമതി നൽകാൻ ജലവിഭവ, വനം സെക്രട്ടറിമാർ പലതവണ യോഗം ചേർന്നിട്ടും വകുപ്പ് മന്ത്രിമാർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. മുല്ലപ്പെരിയാർ ഡാം ജനകീയ സമരത്തിൽ പി.ജെ. ജോസഫിനൊപ്പം സത്യഗ്രഹമനുഷ്ഠിച്ച മന്ത്രി റോഷി അഗസ്റ്റിന് ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്തം ഉണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജില്ല ഭാരവാഹികൾ 19ന് ചപ്പാത്തിൽ ഏകദിന ഉപവാസം നടത്തും. യോഗത്തിൽ പാർട്ടി ജില്ല പ്രസിഡൻറ് പ്രഫ.എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, ആൻറണി ആലഞ്ചരി, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, ഷീല സ്റ്റീഫൻ, അപു ജോൺ ജോസഫ്, നോബിൾ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story