Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരം മുറി മന്ത്രിമാരുടെ...

മരം മുറി മന്ത്രിമാരുടെ അറിവോടെ -കെ.എസ്.വൈ.എഫ്

text_fields
bookmark_border
ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കെ.എസ്.വൈ.എഫ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ മരംമുറി വനം, ജലവിഭവ മന്ത്രിമാരുടെ അറിവോടെയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും സമ്മേളനം ആരോപിച്ചു. അനീഷ് ചേനക്കര അധ്യക്ഷത വഹിച്ചു. സി.എം.പി സെക്ര​േട്ടറിയറ്റ് അംഗം കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്‌തു. കെ.എ. കുര്യൻ, എൽ. രാജൻ, ജോസ്​ ​ൈപനാടത്ത്, ബിജു വിശ്വനാഥൻ, ബേക്കർ ജോസഫ്, പി.ബി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി ബി.ടി. മനുവിനെയും സെക്രട്ടറിയായി ടി.എ. അനുരാജിനെയും തെരഞ്ഞെടുത്തു. ---------- ചിത്രങ്ങൾ TDL105 BT manu KSYF കെ.എസ്​.വൈ.എഫ്​ ജില്ല പ്രസിഡൻറ്​ ബി.ടി. മനു ------ TDL106 anuraj KSYF സെക്രട്ടറി ടി.എ. അനുരാജ്​ ---------- ലോട്ടറി തിരുത്തി പണംതട്ടാൻ ശ്രമം; യുവാവ്​ അറസ്​റ്റിൽ ചെറുതോണി: സംസ്ഥാന സര്‍ക്കാറി‍ൻെറ ലോട്ടറിയിലെ നമ്പര്‍ തിരുത്തി പണം തട്ടാന്‍ ശ്രമിച്ച കൊന്നക്കാമാലി തെരുവില്‍ വിപിന്‍ പീറ്റര്‍ (24) അറസ്​റ്റിൽ. ഞായറാഴ്ച തടിയമ്പാട് മഞ്ഞപ്പാറയിലെ കുറുപ്പി‍ൻെറ ലോട്ടറിക്കടയിലാണ് 1000 രൂപ സമ്മാനമടിച്ചെന്നും തുക മാറിത്തരണമെന്നും ആവശ്യപ്പെട്ട് യുവാവ്​ എത്തിയത്. പരിശോധനയില്‍ തിരുത്തിയ ടിക്കറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കി. -------- ചിത്രം TDL107 lotery prathi വിപിന്‍ പീറ്റര്‍ ------- ലാപറോസ്കോപിക് ശസ്​ത്രക്രിയ കട്ടപ്പന: കട്ടപ്പന സഹകരണ ആശുപത്രിയില്‍ ലാപറോസ്കോപിക് ശസ്​ത്രക്രിയ ആരംഭിച്ചു. തുറന്ന ശസ്ത്രക്രിയ ഒഴിവാക്കി താക്കോല്‍ദ്വാര ശസ്ത്രക്രിയയാണിത്​. അപ്പന്‍ഡിസൈറ്റിസ്​, പിത്താശയത്തിലെ കല്ല്, ഹെരണ്യ, ആര്‍ത്രോസ്കോപ്പി, ഗര്‍ഭപാത്രത്തിലെ മുഴനീക്കല്‍, മൂക്കി​ൻെറ വളവ് നീക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളാണ് ലാപറോസ്കോപിക് ഉപയോഗിച്ച് ചെയ്യുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story