Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:01 AM GMT Updated On
date_range 16 Nov 2021 12:01 AM GMTപ്രസിഡൻറിനെതിരെ പ്രതിഷേധം; വാര്‍ഡ് അംഗം രാജിക്കൊരുങ്ങുന്നു
text_fieldsbookmark_border
നെടുങ്കണ്ടം: വാര്‍ഡ് അംഗങ്ങളെ നോക്കുകുത്തിയാക്കി പ്രസിഡൻറ് ഭരണം നടത്തുന്നതായി ആരോപിച്ച് സി.പി.എമ്മിൻെറ വനിത പഞ്ചായത്ത് അംഗം രാജിക്കൊരുങ്ങുന്നു. നെടുങ്കണ്ടം പഞ്ചായത്ത് അംഗം രമ്യയാണ് രാജിക്കത്ത് പാർട്ടിക്ക് കൈമാറിയത്. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. തങ്ങൾ അറിയാതെ പദ്ധതികള്‍ നടപ്പാക്കുകയും ഫണ്ട്്് വിനിയോഗിക്കുകയും ചെയ്യുന്നു എന്നാണ് വാര്‍ഡ് അംഗങ്ങളുടെ പരാതി. ഇതിനെതിരെ പല കമ്മിറ്റികളിലും പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടെ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും പ്രസിഡൻറ് തന്നിഷ്ടം കാട്ടുന്നതായും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടല്‍ പ്രദേശം സന്ദര്‍ശിക്കാന്‍ കലക്ടര്‍ എത്തിയപ്പോള്‍ തന്നെ അറിയിച്ചില്ലെന്നും രമ്യക്ക് പരാതിയുണ്ട്. പഞ്ചായത്ത് അംഗത്തെ അനുനയിപ്പിച്ച്് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story