Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:04 AM GMT Updated On
date_range 16 Nov 2021 12:04 AM GMTകാടിറങ്ങിയ കൊമ്പൻ ലയങ്ങൾ തകർത്തു
text_fieldsbookmark_border
മൂന്നാർ: പുലർച്ചയെത്തിയ ഒറ്റയാൻ വീടുകളും ക്രഷും തകർത്ത് ഭീതി പരത്തി. പെരിയവരൈ എസ്റ്റേറ്റിലെ ആനമുടി ഡിവിഷനിൽ തിങ്കളാഴ്ച പുലർച്ച എത്തിയ കൊമ്പനാനയാണ് മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാക്കിയത്. പുലർച്ച നാലരയോടെയാണ് ആനമുടിയിലെ ലയങ്ങൾക്ക് സമീപം ഒറ്റയാൻ എത്തിയത്. വീടുകളുടെ ഭിത്തിയും മേച്ചിൽ ഓടുകളും തകർക്കാൻ തുടങ്ങിയപ്പോഴാണ് താമസക്കാർ സംഭവം അറിയുന്നത്. ഭയന്നുവിറച്ച് വീടുകളിൽ കഴിഞ്ഞ തൊഴിലാളികൾ മണിക്കൂറുകൾക്ക് ശേഷം ആന മടങ്ങിയതോടെയാണ് പുറത്തിറങ്ങിയത്. ആനമുടി ഡിവിഷനിലെ തൊഴിലാളികളായ മുനിയമ്മയുടെയും ജോണിൻെറയും വീടുകൾ കുത്തിയും തള്ളിയും തകർത്തു. വീട്ടിലുള്ളവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിനു സമീപത്തെ രാമരാജിൻെറ കൃഷിത്തോട്ടവും പൂർണമായും നശിപ്പിച്ചു. തൊഴിലാളികളുടെ ചെറിയ കുട്ടികളെ സംരക്ഷിക്കുന്ന ക്രഷും തകർത്തു. തോട്ടങ്ങളിലും സമീപകാടുകളിലും മാത്രമെത്തിയിരുന്ന ആനകൾ വീടുകളിലേക്ക് എത്തിയതോടെ തൊഴിലാളികൾ ഭീതിയിലാണ്. ----------- ചിത്രം 1 പെരിയവരൈ എസ്റ്റേറ്റിലെ ആനമുടി ഡിവിഷനിൽ ആന തകർത്ത തൊഴിലാളി ലയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story