Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:04 AM GMT Updated On
date_range 16 Nov 2021 12:04 AM GMTനാട്ടിൽ വിലസി കാട്ടാനക്കൂട്ടം
text_fieldsbookmark_border
ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി പീരുമേട്: ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. പീരുമേട് ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തിലാണ് ഞായറാഴ്ച രാത്രി ആനക്കൂട്ടം ഇറങ്ങിയത്. ഹരിപ്രസാദ് പുത്തൻപുരക്കൽ, ഷിജു എന്നിവരുടെ വീടിന് സമീപം കൃഷി ഭൂമിയിലാണ് ആനക്കൂട്ടം നാശം വിതച്ചത്. 400 ൽപരം വാഴകളും ഏലം കൃഷിയുമാണ് നശിപ്പിച്ചത്. വീടിന് സമീപം വരെ ആനകൾ എത്തിയതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. ----- TDL KATTANA ആനയിറങ്ങി കൃഷി നശിപ്പിച്ച നിലയിൽ ------------------ ഗോത്ര സാരഥി പദ്ധതി; ഫ്രറ്റേണിറ്റി നിവേദനം നൽകി തൊടുപുഴ: ഗോത്രവർഗ-ആദിവാസി വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗോത്രസാരഥി പദ്ധതി എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് അൻഷാദ് അടിമാലി ജില്ല ട്രൈബൽ ഡിപ്പാർട്മൻെറ് ഓഫിസർക്ക് നിവേദനം നൽകി. ഗോത്രവർഗ-ആദിവാസി മേഖലകളിൽനിന്ന് അടക്കം വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കാനായി ഗോത്ര സാരഥി പദ്ധതിയിലൂടെ കഴിഞ്ഞിരുന്നു. സമാന്തര വാഹനങ്ങൾ സർവിസ് നടത്തുന്ന ഈ മേഖലകളിൽനിന്ന് കുട്ടികളെ സ്കൂളിലയക്കുന്നത് രക്ഷിതാക്കൾക്ക് താങ്ങാവുന്നതിന് അപ്പുറമാണ്. പീരുമേട് താലൂക്കിലെ വിവിധ ആദിവാസി ഊരുകളിൽ പദ്ധതി മുടങ്ങിയിട്ട് നാളുകളായി. പദ്ധതി നിലച്ചതു മൂലം വിദ്യാർഥികൾ ആനത്താരകൾ അടക്കം ദുർഘടപാത കിലോമീറ്ററുകളോളം നടന്നുവേണം സ്കൂളിൽ എത്താൻ. അവരിൽ ഏറിയപങ്കും പഠനം ഉപേക്ഷിക്കേണ്ടുന്ന സ്ഥിതിയുണ്ട്. വിഷയത്തിൽ ജില്ല ട്രൈബൽ ഡിപ്പാർട്മൻെറിൽ നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ആശങ്ക പരിഹരിച്ച് പദ്ധതിയുടെ മുന്നോട്ട് പോക്കിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി ജസ്ന ഹബീബ്, സഫ്വ കെ.കെ, മുഹമ്മദ് റാസിഖ് തുടങ്ങിയവർ നിവേദകസംഘത്തിലുണ്ടായിരുന്നു. -------------- വിലക്കയറ്റം തടയണം -വനിതലീഗ് തൊടുപുഴ: പെട്രോളിയം, പാചക വാതക വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വനിതലീഗ് ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ജില്ല ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡൻറ് ഷാനിത അലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി.എസ്. ഷംസുദ്ദീന്‍, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.എച്ച്. അബ്ദുൽ ജബ്ബാര്‍, വനിതലീഗ് സംസ്ഥാന കമ്മിറ്റി അംഗം ജുബൈരിയ ഷുക്കൂര്‍ എന്നിവർ സംസാരിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഷെമീന നാസര്‍, സാഹിറ സക്കീര്‍, കൗണ്‍സിലര്‍മാരായ റസിയ കാസിം, സാബിറ ജലീല്‍, പഞ്ചായത്ത് അംഗം ലൈല കരീം, സൗദ അബ്ദുല്‍ റഹ്മാന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല ജനറല്‍ സെക്രട്ടറി ഷഹന ജാഫര്‍ സ്വാഗതവും ട്രഷറര്‍ ബീമ അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story