Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:04 AM GMT Updated On
date_range 1 Dec 2021 12:04 AM GMTതമിഴ്നാടിന് ജലംനൽകി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം -ക്രൈസ്തവ സംയുക്ത സമിതി
text_fieldsbookmark_border
കട്ടപ്പന: തമിഴ്നാടിന് ജലംനൽകി കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ക്രൈസ്തവ സംയുക്ത സമിതി പ്രാർഥന യജ്ഞം ആവശ്യപ്പെട്ടു. വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സമിതിയുടെ സഹകരണത്തോടെ എക്ലീഷിയ യുനൈറ്റഡ് ഫോറത്തിൻെറ ആഭിമുഖ്യത്തിലാണ് ഏകദിന പ്രാർഥന യജ്ഞം സംഘടിപ്പിച്ചത്. ജനലക്ഷങ്ങളുടെ ജീവന് ഭീഷണിയായ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം സാധ്യമാക്കണം. ഫാ. ജോൺസൺ തേക്കടിയിൽ അധ്യക്ഷതവഹിച്ചു. പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ പള്ളിവാതുക്കൽ പ്രമേയം അവതരിപ്പിച്ചു. ഫാ. വർഗീസ് കുളംപള്ളിൽ, ഫാ. സെബാസ്റ്റ്യൻ വെച്ച് കരോട്ട്, മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ, കൺവീനർ കെ.എൻ. മോഹൻ ദാസ്, ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു, ജനറൽ സെക്രട്ടറി സോണു അഗസ്റ്റിൻ, ഗിന്നസ് സുനിൽ ജോസഫ്, ഡോ. ജോൺസൺ വി. ഇടിക്കുള, ഡോ. ജോർജ് വർഗീസ്, സി.എസ്.ഐ ജില്ല ചെയർമാൻ ഫാ. ജസ്റ്റിൻ മണി, പാസ്റ്റർ ജയിംസ് പാണ്ടനാട് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story